Your Image Description Your Image Description

സിങ്കപ്പുർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷിന് വിജയം. ഇതോടെ മത്സരത്തിൽ ചൈനീസ് താരം ഡിങ് ലിറനും ​ഗുകേഷും സമനിലയിലായി. ഇനിയും 11 മത്സരങ്ങൾ കൂടി ബാക്കിയാണ്.

ഫൈനലിലെ മൂന്നാംമത്സരത്തിലാണ് ഗുകേഷിന് വിജയിക്കാനായത്. ആദ്യത്തെ മത്സരത്തിൽ ലിറൻ വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയു ചെയ്തിരുന്നു. ബുധനാഴ്ചത്തെ വിജയത്തോടെ ഗുകേഷിനും ലിറനും 1.5 പോയിന്റുകൾ വീതം സ്വന്തമായി.

വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂൻസ് ഗാമ്പിറ്റ് ഡിക്ലൈൻഡ് ഗെയിമിലൂടെയാണ് തന്റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്. 37 കരുനീക്കങ്ങളിൽ ഇന്നത്തെ മത്സരം അവസാനിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണോത്സുകശൈലിയാണ് ഗുകേഷ് സ്വീകരിച്ചത്. ഇതോടെ നീക്കങ്ങളെ കുറിച്ച് ചിന്തിക്കാൻ ലിറന് ഏറെ സമയം എടുക്കേണ്ടിയും വന്നു.

Leave a Reply

Your email address will not be published. Required fields are marked *