Your Image Description Your Image Description

കോഴിക്കോട്: പുതിയ മാറ്റങ്ങളുമായി ‘ഗൂഗിള്‍ , ‘ഗൂഗിള്‍ മാപ്സ് ടൈംലൈന്‍’ സ്വകാര്യമാക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു . നിങ്ങള്‍ ഓരോദിവസം എവിടെയൊക്കെ പോകുന്നു, ഏതൊക്കെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു എന്ന വിവരം ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഗൂഗിള്‍ നിര്‍ത്തുന്നത് . ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ‘ഗൂഗിള്‍ മാപ്സ് ടൈംലൈന്‍’ വെബില്‍ ലഭ്യമാകുന്നത് നിര്‍ത്തുന്നത്.

അതേസമയം അതത് മൊബൈല്‍ ഫോണില്‍ മാത്രം ഈ സേവനം ലഭ്യമാകും. ഈ സേവനം ഡിസംബര്‍ ഒന്നോടെ പൂര്‍ണമായി നടപ്പിലാക്കും .

നിലവില്‍, ഇ-മെയില്‍ ലോഗിന്‍ ചെയ്യുന്ന ലാപ്‌ടോപ്പിലും ടാബിലും ഡെസ്‌ക്ടോപ്പിലുമെല്ലമാണ് ഈ ടൈംലൈന്‍ സൗകര്യം ലഭ്യമായിരുന്നത് . ഇങ്ങനെ ഗൂഗിള്‍ അതിന്റെ ശേഖരണകേന്ദ്രമായ ‘ക്‌ളൗഡില്‍’ സൂക്ഷിക്കുന്ന യാത്രാവിവരങ്ങളെ കാണിച്ച് കൊണ്ട് മെയില്‍ വരും.

ഈ പുതിയ തീരുമാനത്തിന് കാരണം യാത്രാവിവരങ്ങള്‍ അവരുടെ മൊബൈലില്‍ സുരക്ഷിതമായിരുന്നാല്‍ മതിയെന്നും അത്യാവശ്യഘട്ടത്തില്‍ ആ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ യാത്രാവിവരങ്ങള്‍ പുറത്തുവന്നോട്ടെയെന്നതു കൊണ്ടാണ് .

ടൈംലൈന്‍ ഫീച്ചറിനായുള്ള വെബ് ആക്‌സസ് ഗൂഗിള്‍ മാപ്‌സാണ് നിര്‍ത്തുക.  അതേസമയം ടൈംലൈന്‍ ഡേറ്റ നഷ്ടമാകാതിരിക്കാന്‍ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി, ഗൂഗിള്‍ മാപ്സ് ആപ്പിന്റെ ടൈംലൈന്‍ ഓപ്ഷനില്‍ മാറ്റം വരുത്തുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *