Your Image Description Your Image Description

ന്യൂഡല്‍ഹി: പരീക്ഷാ നടത്തിപ്പ് പഠിക്കാൻ ഉന്നതതലസമിതി രൂപീകരിക്കാൻ തീരുമാനo. പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാൻ വേണ്ടിയാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിദഗ്ധരുടെ ഉന്നതതലസമിതി രൂപവത്കരിച്ചത് . പരീക്ഷ നടത്തിപ്പ് രീതിയില്‍ മാറ്റങ്ങളും ഡാറ്റ സുരക്ഷിതത്വത്തിനുള്ള പ്രോട്ടോക്കോളും എന്‍.ടി.എയുടെ നടത്തിപ്പും ഘടനയും സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. സമിതിക്ക് രണ്ടുമാസത്തെ സമയമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിച്ചിരിക്കുന്നത്.

സമിതി അധ്യക്ഷന്‍. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണനാണ് . എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊ. ബി.ജെ. റാവു, ഐ.ഐ.ടി. മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂര്‍ത്തി, പീപ്പിള്‍ സ്‌ട്രോങ് സഹസ്ഥാപകനും കര്‍മയോഗി ഭാരത് ബോര്‍ഡ് അംഗവുമായ പങ്കജ് ബന്‍സാല്‍, ഡല്‍ഹി ഐ.ഐ.ടി. ഡീന്‍ ആദിത്യ മിത്തല്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ . സമിതിയുടെ മെമ്പര്‍ സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാളാണ്

പുതിയ ഒരു സമിതി ഉണ്ടാക്കാൻ കാരണം നീറ്റ്- നെറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കവെയാണ് സര്‍ക്കാരിന്റെ എങ്ങനെ ഒരു നീക്കം. ദേശീയ പരീക്ഷാ ഏജന്‍സിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നിര്‍ദേങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതതലസമിതിയെ നിയമിക്കുമെന്ന് വ്യാഴാഴ്ച വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *