നീലഗിരിയൽ വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി
Kerala Kerala Mex Kerala mx Travel
1 min read
47

നീലഗിരിയൽ വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി

June 23, 2024
0

നീലഗിരിയിൽ വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി. വേനല്‍ക്കാലത്ത് ഹില്‍ സ്റ്റേഷനുകളിൽ വേനല്‍ക്കാലത്ത് സന്ദര്‍ശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. അതിനാൽ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇ-പാസുകള്‍ നല്‍കുന്നുണ്ട്. വിനോദസഞ്ചാരികള്‍ക്ക് മറ്റു നിയന്ത്രണങ്ങളില്ലെന്നും വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ഇ-പാസുകള്‍ പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും പാസുകള്‍ ആവശ്യമില്ലെന്നുo കൂടി കൂട്ടിച്ചേർത്തു . ഈ ഇ-പാസ് ലഭ്യമാക്കുന്നതിന് നിലവിൽ എല്ലാ ചെക്‌പോസ്റ്റുകളിലും

Continue Reading
യാത്രക്കയ്ക്കിടെ ട്രെയിനുകളിൽ നഷ്‍ടപ്പെട്ട സാധനങ്ങൾ ഇനി വീട്ടിസെത്തിക്കും; പുതിയ സേവനവുമായി ഇന്ത്യൻ റെയിൽവേയുടെ ‘മിഷൻ അമാനത്’
Kerala Kerala Mex Kerala mx Travel
1 min read
40

യാത്രക്കയ്ക്കിടെ ട്രെയിനുകളിൽ നഷ്‍ടപ്പെട്ട സാധനങ്ങൾ ഇനി വീട്ടിസെത്തിക്കും; പുതിയ സേവനവുമായി ഇന്ത്യൻ റെയിൽവേയുടെ ‘മിഷൻ അമാനത്’

June 13, 2024
0

  ട്രെയിനുകളിൽ യാത്രക്കയ്ക്കിടെ നഷ്‍ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ‘മിഷൻ അമാനത്’ എന്ന പേരിൽ ഒരു നൂതന ഓൺലൈൻ സേവനം അവതരിപ്പിച്ചു. നഷ്‌ടപ്പെട്ട വസ്‍തുക്കൾ വീണ്ടെടുക്കുന്ന പ്രക്രിയ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. ട്രെയിൻ യാത്രയ്ക്കിടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടുന്നതിൻ്റെ അസൗകര്യം അനുഭവിക്കുന്ന യാത്രക്കാർക്ക് ‘മിഷൻ അമാനത്ത്’ വലിയ അനുഗ്രഹമായിരിക്കും. ഈ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം വ്യക്തികൾക്ക് അവരുടെ നഷ്‍ടപ്പെട്ട വസ്‍തുക്കൾ

Continue Reading
ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളിൽ യാത്ര നടത്തുന്നതിനെക്കുറിച്ച് വ്യാപക പരാതി; കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ
Kerala Kerala Mex Kerala mx Travel
1 min read
39

ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളിൽ യാത്ര നടത്തുന്നതിനെക്കുറിച്ച് വ്യാപക പരാതി; കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ

June 13, 2024
0

  യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ ഉൾപ്പെടെ ഇത്തരം ടിക്കറ്റില്ലാ യാത്രകൾ നടന്ന സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നീങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനും നടപടികൾ സ്വീകരിക്കാനും റെയിൽവേ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Continue Reading
അനന്തപുരി ചുറ്റി കാഴ്ചകള്‍ കണ്ട് മടങ്ങാൻ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസ്; ഇനി ഓൺലൈനായും ബുക്ക് ചെയ്യാം
Kerala Kerala Mex Kerala mx Travel
1 min read
41

അനന്തപുരി ചുറ്റി കാഴ്ചകള്‍ കണ്ട് മടങ്ങാൻ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസ്; ഇനി ഓൺലൈനായും ബുക്ക് ചെയ്യാം

May 9, 2024
0

  തിരുവനന്തപുരം: ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസിൽ അനന്തപുരി ചുറ്റി കാഴ്ചകള്‍ കണ്ട് മടങ്ങിവരാൻ ഓൺലൈനായി ബുക്ക് ചെയ്യാം. ദിവസേന വൈകിട്ട് മൂന്ന് മണി മുതൽ രാത്രി പത്തു മണി വരെ ഓരോ മണിക്കൂർ ഇടവേളകളിൽ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ സർവീസുകൾ ലഭ്യമാണ്. ഡബിൾ ഡക്കറിന്‍റെ മുകളിലത്തെ നിലയിൽ യാത്ര ചെയ്യാൻ 200 രൂപയുടെ ടിക്കറ്റ് എടുക്കണം. താഴത്തെ നിലയിൽ 100 രൂപ നൽകി ടിക്കറ്റുകൾ മുൻകൂട്ടി

Continue Reading
സര്‍വീസുകളുടെ ആവശ്യകത ഉയരുന്നു; അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍
Kerala Kerala Mex Kerala mx Travel World
1 min read
75

സര്‍വീസുകളുടെ ആവശ്യകത ഉയരുന്നു; അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍

May 7, 2024
0

  മസ്‌കറ്റ്: സര്‍വീസുകളുടെ ആവശ്യകത ഉയര്‍ന്നതോടെ വിവിധ അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒമാന്‍ എയര്‍. തായ്‌ലന്‍ഡ്, മലേഷ്യ, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോടേക്ക് ഉള്‍പ്പെടെയാണ് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ക്വാലാലംപൂര്‍, കോഴിക്കോട്, ബാങ്കോക്ക്, മിലാന്‍, സുറിച്ച്, ദാറുസ്സലാം-സാന്‍സിബാര്‍, ഫുക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതായി തിങ്കളാഴ്ചയാണ് കമ്പനി അറിയിച്ചത്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ജൂൺ 3 മുതൽ പ്രതിവാരം 11 സര്‍വീസുകൾ

Continue Reading
ബാഗേജ് നയം വീണ്ടും പരിഷ്കരിച്ച് എയർ ഇന്ത്യ; സൗജന്യമായി കൊണ്ട് പോകാവുന്ന ബാഗേജിന്‍റെ പരമാവധി ഭാരം കുറച്ചു
Kerala Kerala Mex Kerala mx Travel
1 min read
51

ബാഗേജ് നയം വീണ്ടും പരിഷ്കരിച്ച് എയർ ഇന്ത്യ; സൗജന്യമായി കൊണ്ട് പോകാവുന്ന ബാഗേജിന്‍റെ പരമാവധി ഭാരം കുറച്ചു

May 5, 2024
0

  ഡൽഹി: ബാഗേജ് നയം വീണ്ടും പരിഷ്കരിച്ച് എയർ ഇന്ത്യ. ആഭ്യന്തര യാത്രയില്‍ ഇക്കോണമി ക്ലാസിലെ യാത്രയ്ക്ക് സൗജന്യമായി കൊണ്ട് പോകാവുന്ന ബാഗേജിന്‍റെ പരമാവധി ഭാരം 15 കിലോ ആക്കി കുറച്ചു. നേരത്തെ 25 കിലോ ആയിരുന്ന ഭാരപരിധി കഴിഞ്ഞ വർഷം 20 ആക്കി കുറച്ചിരുന്നു. മേയ് രണ്ടുമുതൽ ഇത് നിലവിൽ വന്നു. അധികം ബഗേജുകൾ​ കൊണ്ടുപോകാൻ ഇനി കൂടുതൽ പണം നല്‍കേണ്ടി വരും. എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത

Continue Reading
മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാൻ ഇടി; നവകേരള ബസിന്‍റെ ടിക്കറ്റിന് വന്‍ തിരക്ക്
Kerala Kerala Mex Kerala mx Travel
1 min read
51

മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാൻ ഇടി; നവകേരള ബസിന്‍റെ ടിക്കറ്റിന് വന്‍ തിരക്ക്

May 4, 2024
0

  ആധുനിക സൗകര്യങ്ങളോടു കൂടി ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്– ബെംഗളൂരു റൂട്ടില്‍ നാളെ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസിന്‍റെ ടിക്കറ്റിന് വന്‍ തിരക്ക്. ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്‍റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പ്പര്യം.

Continue Reading
തിരുവന്തപുരത്ത് നിന്നും മഡ്ഗാവിലേക്ക് ഒരു യാത്രയായാലോ? വിനോദസഞ്ചാരികള്‍ക്കായി കേരളത്തിൽ ആദ്യ സ്വകാര്യ ട്രെയിൻ എത്തുന്നു; ആദ്യ യാത്ര ജൂണ്‍ 4 ന്
Kerala Kerala Mex Kerala mx Travel
2 min read
49

തിരുവന്തപുരത്ത് നിന്നും മഡ്ഗാവിലേക്ക് ഒരു യാത്രയായാലോ? വിനോദസഞ്ചാരികള്‍ക്കായി കേരളത്തിൽ ആദ്യ സ്വകാര്യ ട്രെയിൻ എത്തുന്നു; ആദ്യ യാത്ര ജൂണ്‍ 4 ന്

May 4, 2024
0

  കൊച്ചി: ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്. ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്‍റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും.

Continue Reading
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ
Kerala Kerala Mex Kerala mx Travel World
1 min read
51

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

May 2, 2024
0

  ദുബൈ: യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി. മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണണെന്നാണ് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്. ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അൽപം നേരത്തെ ഇറങ്ങണമെന്നും വഴിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ കൂടി കണക്കിലെടുത്ത് അധിക സമയം

Continue Reading
ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇ പാസ് വേണം
Kerala Kerala Mex Kerala mx Travel
1 min read
68

ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇ പാസ് വേണം

April 29, 2024
0

    ചെന്നൈ: ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്നും നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Continue Reading