Your Image Description Your Image Description

മറയൂർ: വേനലവധിക്കാലം ആരംഭിച്ചതോടെ അവധിയാഘോഷിക്കാൻ മറയൂർ, കാന്തല്ലൂർ മേഖല ഉൾപ്പെടുന്ന അഞ്ചുനാട്ടിലേയ്ക്ക് സഞ്ചാരികൾ ഒഴുക്കുകുയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് നിരവധി സഞ്ചാരികൾ ഇപ്പോൾ എത്തികൊണ്ടിരിക്കുകയാണ്.

ചെറിയമഴയും മഞ്ഞും തണുപ്പും സഞ്ചാരികൾക്ക് പ്രിയമാകുന്നു. ചെറുമഴ ലഭിച്ചതിനാൽ വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് വർധിച്ചു. ഇരച്ചിൽപാറ, കച്ചാരം വെള്ളച്ചാട്ടങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടി.

സ്വന്തം ചെറു വാഹനങ്ങളിലും ട്രെക്കിങ് ജീപ്പുകളിലുമാണ് ഈ മേഖലയിലെത്തുന്നത്. ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും എല്ലാം നിറഞ്ഞുകവിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *