Your Image Description Your Image Description

കേരളത്തിൽ പ്രകൃതി സൗന്ദര്യത്താലും സാംസ്കാരിക പൈതൃകത്താലും സമ്പന്നന്മായ ജില്ലയാണ് വയനാട്. വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഒരിക്കലും നിരാശരാകേണ്ടി വരില്ല. വയനാട്ടിലേക്ക് വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് നിറയെ അത്ഭുതങ്ങളുള്ള കുറുവാ ദ്വീപുകൾ. തിരക്കു പിടിച്ച ജീവിത രീതിയിൽ നിന്നും മനസിനെ ഒന്ന് ശാന്തമാക്കാൻ തോന്നുണ്ടെങ്കിൽ നേരെ കുറുവാ ദ്വീപിലേക്ക് പോന്നോളൂ.

അത്ഭുതങ്ങളുടെ ഒരു ദ്വീപ് തന്നെയാണ് കുറുവ. കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവാ ദ്വീപ്. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപായ ഇവിടെ യാതൊരു ബഹളങ്ങളും ഇല്ല. ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാം. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ പച്ചമരത്തണലുകളും ചെറുതടാകങ്ങളും സസ്യ- ജന്തുജാലങ്ങളും ചിത്രശലഭങ്ങളുമെല്ലാമുള്ള ആവാസലോകം. ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്. പ്രകൃതി പഠനത്തിനും ശാന്തമായ സാഹസിക നടത്തത്തിനും താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സ്ഥലമാണിത്. ബോട്ട് വഴിയും കാൽനടയായും കുറുവയിലെ ഓരോ ദ്വീപിലൂടെയും സഞ്ചരിക്കാം. ഒരു ദിവസത്തെ യാത്രയിൽ എല്ലാ ദ്വീപുകളും സന്ദർശിക്കാനാകില്ല. മുളകൊണ്ട് ഭംഗിയായി നിർമ്മിച്ചിട്ടുള്ള അനേകം കുടിലുകളാണ് കുറുവാ ദ്വീപിലെ മറ്റൊരു പ്രധാന ആകർഷണം. യാത്രയ്ക്കിടയിൽ വിശ്രമിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊക്കെ ഏറുമാടങ്ങളുണ്ട്.

കുറുവാദ്വീപിലേക്ക് വരുന്നവർ പ്രത്യേകം ഓർക്കേണ്ട കാര്യമാണ് പ്ലാസ്റ്റിക്കുകൾ ഇങ്ങോട്ട് കൊണ്ട് വരൻ പാടില്ലെന്നുള്ളത്. സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരെയാണ് കുറുവാ ദ്വീപ് ഉള്ളത്. ഒറ്റയ്ക്ക് ഇവിടേക്ക് വന്നാൽ ബുദ്ധിമുട്ടാണ്. കുടുംബമായോ സുഹൃത്തുക്കൾക്കൊപ്പമോ എത്തുന്നതാകും നല്ലത്. അതായത് ഒറ്റയ്ക്ക് ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് പുഴ മുറിച്ചു കടക്കുക എന്നത് അൽപം പ്രയാസമാണ്. പരസ്പരം കൈകൾ കോർത്ത് പാലം തീർത്ത് വേണം അക്കരയ്ക്ക് എത്താൻ.

Leave a Reply

Your email address will not be published. Required fields are marked *