Your Image Description Your Image Description

ചൂട് കാലത്ത് പലർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് ഐസ്ക്രീം. വൈവിധ്യമായ രുചിയുള്ള പല ഐസ്ക്രീമുകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഏറ്റവും വില കൂടിയ ഐസ്ക്രീം ഏതാണെന്നു ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ഐസ്‌ക്രീമിൽ ചേർത്തിരിക്കുന്ന ചേരുവകൾ എന്തായിരിക്കും? അത് അറിയാൻ ഐസ്ക്രീം പ്രേമികൾക്കെല്ലാം ഒരു കൗതുകമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ഐസ്ക്രീം. ഏറെ പ്രസിദ്ധമായ ‘ഹ്യൂബർ ആൻഡ് ഹോളി’ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കിയ സ്വർണ്ണം പൂശിയ ഐസ്ക്രീം ആണ് ഇപ്പോൾ താരം.

ഹൈദരാബാദ് നഗരത്തിലാണ് ഇത് കിട്ടുന്നത്. ആരെയും മോഹിപ്പിക്കും വിധമുള്ള ഈ ഐസ്ക്രീം പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് ഇന്ത്യയിലെ ഈ ആഡംബര ഐസ്ക്രീം ചർച്ചയായത്. 1200 രൂപയാണ് നിലവിൽ ഇതിന്റെ വില. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ഐസ്ക്രീമിന് നൽകിയിരിക്കുന്ന പേര് ‘അംബാനി ഐസ്ക്രീം’ എന്നാണ്. ഇൻസ്റ്റഗ്രാമിൽ ഫുഡ് വ്ലോഗർ ആയി അറിയപ്പെടുന്ന ‘Foodiedaakshi’ എന്ന അക്കൗണ്ട് ആണ് ഈ ആഡംബര ഐസ്ക്രീമിന്റെ വീഡിയോ പങ്കുവെച്ചത്.

‘ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം’ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. മാർച്ച് 6 ന് പങ്കിട്ട പോസ്റ്റ് ഇതുവരെ 10 ദശലക്ഷത്തിലധികം ആളുകൾ കാണുകയും, 3,00,000 ലൈക്കുകളും, നിരവധി കമന്റുകളും നേടുകയും ചെയ്തിട്ടുണ്ട്. ഐസ്ക്രീം പാർലറിലെ ഒരു ജീവനക്കാരൻ ഐസ്ക്രീം തയ്യാറാക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു കോണിനുള്ളിൽ ചോക്ലേറ്റ് കഷണങ്ങൾ, ലിക്വിഡ് ചോക്ലേറ്റ്, ബദാം, ചോക്ലേറ്റ് ഐസ്ക്രീമിന്റെ സ്കൂപ്പുകൾ, പേര് വെളിപ്പെടുത്താത്ത ചില ചേരുവകൾ, സ്വർണ്ണ ഫോയിൽ എന്നിവയൊക്കെയാണ് ഐസ്ക്രീം നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ വിഭവം കൂടുതൽ രുചികരമായ ടോപ്പിംഗുകൾ കൊണ്ട് അലങ്കരിക്കുന്നതും വീഡിയോയിൽ കാണാം. ഈ ഐസ്ക്രീം കഴിക്കാൻ ഹൈദരാബാദിലെ ഈ കഫേ അന്വേഷിച്ച് എത്തുകയാണ് ഭക്ഷണപ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *