Your Image Description Your Image Description

കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ എന്നത് മുൻകൂട്ടി പ്രവചിക്കാൻ പറ്റാതാകുകയാണ്. മഴയും ചൂടുമൊക്കെ മാറി മാറി വരുകയാണ്. എല്ലാവരും ഒരേപോലെ പറയുന്ന കാര്യമാണ് ചൂട് ഒരു രക്ഷയുമില്ല എന്നത്. മിക്ക ആളുകളും ചൂട് സഹിക്കാൻ വയ്യാതെ എ സി ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ സാധാരണക്കാർക്ക് അതും ഒരു ബാധ്യതയാണ്. തണുത്തുറഞ്ഞ ഒരു സ്ഥലത്തേക്ക് പോയി ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് തമാശയ്ക്ക് ചിലരൊക്കെ പറയാറുണ്ട്. നമ്മുടെ ഭൂമിയിലെ ഏറ്റവും ഏറ്റവും തണുപ്പ് കൂടിയ സ്ഥലം ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ? ഭൂമിയില്‍ തന്നെ ഏറ്റവും തണുപ്പുളള നഗരമാണ് റഷ്യയിലെ സൈബീരിയയിലുളള യാകുത്സ്‌ക്. മറ്റെല്ലാ സ്ഥലങ്ങളിലെയും പോലെ ജനങ്ങള്‍ ഇവിടെയും സ്വാഭാവികമായ ജീവിതം നയിക്കുന്നു.

അടുത്തിടെ യാകുത്സ്‌ക് സന്ദര്‍ശിച്ച വീഡിയോ ട്രാവല്‍ വ്ളോഗറായ അങ്കിത കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. യാകുത്സ്‌കിലെ ഒരു മാര്‍ക്കറ്റില്‍ നിന്നുമുളള വീഡിയോയാണ് അവര്‍ പങ്കുവെച്ചത്. അവിടെ റെഫ്രിജറേറ്ററിന്റെ ആവശ്യമേ ഇല്ല. തണുപ്പായതിനാൽ ആഹാര സാധനങ്ങൾ ഒന്നും കേടായി നശിച്ചു പോകില്ലെന്നും അവർ പറയുന്നു.

‘ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുളള നഗരമാണിത്. ശൈത്യകാലത്ത് താപനില 60 ഡിഗ്രിയിലേക്ക് താഴുകയും നഗരം മുഴുവന്‍ ഒരു ‘തുറന്ന ഫ്രീസറോ ഐസ് ബോക്സോ’ ആയി മാറുകയും ചെയ്യും. അവരുടെ മാര്‍ക്കറ്റുകളെല്ലാം തന്നെ തുറന്നതാണ്. കാരണം ഇവിടെയുളള ഒന്നും തന്നെ കേടായി നശിച്ച് പോകില്ല. ഈ പ്രദേശത്തുളളവര്‍ മാംസാഹാരമാണ് കൂടുതലായും കഴിക്കുന്നത്. ഇവിടുത്തെ മത്സ്യമാര്‍ക്കറ്റുകളില്‍ ദുര്‍ഗന്ധമുണ്ടാവില്ല. കുതിര മാംസം, മുയല്‍ മാംസം, റെയിന്‍ഡീര്‍ മാംസം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഭക്ഷണം. ഇവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്ന് കുതിരയുടെ കരളാണ്. സസ്യാഹാരികളായ സഞ്ചാരികള്‍ യാകുത്സ്‌ക് സന്ദര്‍ശിക്കുമ്പോള്‍ റെഡി ടു ഈറ്റ് ഭക്ഷണമോ ഡീഹൈഡ്രേറ്റഡ് ഭക്ഷണ വസ്തുക്കളോ കയ്യില്‍ കരുതണം’- അങ്കിത പറഞ്ഞു.

മിക്ക സമയത്തും യാകുത്സ്‌കില്‍ മഞ്ഞുമൂടി കിടക്കുകയാണ്. എന്നാൽ ഇവിടെ 3.5 ലക്ഷം ജനങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. നഗരത്തില്‍ അല്‍റോസ എന്നൊരു കമ്പനി വജ്ര ഖനി നടത്തുന്നുണ്ട്. പ്രദേശവാസികളില്‍ ഭൂരിഭാഗം പേരും ഈ ഖനിയില്‍ ജോലി ചെയ്യുന്നവരാണ്. എന്നിരുന്നാലും മനസിലാക്കേണ്ട ഒരു കാര്യമുണ്ട് ശൈത്യകാലത്ത് ഇത്രയധികം തണുത്തുറഞ്ഞ യാകുത്സ്‌കില്‍ വേനല്‍ക്കാലമാകുമ്പോള്‍ ലണ്ടനിലേക്കാള്‍ ചൂടായിരിക്കും ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *