Crime Kerala Kerala Mex Kerala mx
1 min read
77

ബൈക്കിൽ സഞ്ചരിച്ച് മദ്യംവിറ്റയാൾ അറസ്റ്റിൽ

5 months ago
0

കോട്ടയം : കോട്ടയം നഗരത്തിൽ മദ്യവില്പന നടത്തിയ ആൾ പിടിയിൽ. മണർകാട് സ്വദേശി എം.ടി.മോനായിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്‌. ഫോൺകോളുകൾ വഴി ആവശ്യക്കാരെ കണ്ടെത്തിയായിരുന്നു വില്പന. പ്രതിയിൽ നിന്ന് ഏഴുലിറ്റർ മദ്യം പിടിച്ചെടുത്തു. പുതുവർഷപ്പിറവിയോടനുബന്ധിച്ച് ആവശ്യക്കാരന് ഫോൺ മുഖേന മദ്യം നൽകാമെന്ന് ഉറപ്പ് നൽകിയശേഷം മദ്യവുമായി ഇയാളെത്തിയത് എക്സൈസുകാരുടെ അടുത്തേക്കായിരുന്നു. എക്സൈസ് സംഘത്തെ തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴടക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.  

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
70

മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിന് സിബിഎസ്ഇ അഫിലിയേഷൻ

5 months ago
0

വലപ്പാട്: മണപ്പുറം ഫിനാൻസിനു കീഴിലുള്ള മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിന് സിബിഎസ്ഇ അഫിലിയേഷൻ ലഭിച്ചു. പാഠ്യ- പാഠ്യേതര മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിന് അഫിലിയേഷൻ കരസ്ഥമാക്കാൻ കഴിഞ്ഞതെന്ന് പ്രിൻസിപ്പാൾ മിന്റു പി മാത്യു പറഞ്ഞു. പഠനത്തോടൊപ്പം കുട്ടികളിലെ സർഗ്ഗ വാസനകളും കായികക്ഷമതയും വികസിപ്പിക്കുന്ന രീതിയിലാണ് സ്കൂളിൽ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. മേഖലയിലെ നിരവധി കുട്ടികളാണ് മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിൽ പഠിക്കുന്നത്. സ്കൂളിന്റെ സമഗ്ര വികസനത്തിനായി ഉപദേശക സമിതി രൂപീകരിച്ചു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
81

ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ ആയി രജത് വര്‍മ്മ മാര്‍ച്ചില്‍ ചുമതലയേല്‍ക്കും

5 months ago
0

കൊച്ചി: 2025 മാര്‍ച്ച് ഒന്നിന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രജത് വര്‍മ്മ ചുമതലയേല്‍ക്കും. ഫെബ്രുവരി 28ന് സുരോജിത് ഷോം വിരമിക്കുന്നത്തോടെയാണ് ഡിബിഎസ് ബാങ്കിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവിയായ രജത് വര്‍മ്മ സിഇഒ ആയി ചുമതലയേല്‍ക്കുക. ഇതോടെ ഡിബിഎസ് ഗ്രൂപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും വര്‍മ അംഗമാകും. 2015ല്‍ സിഇഒ ആയതിന് ശേഷം 2016ല്‍ ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ബാങ്കായ ഡിജി ബാങ്കിന്റെ അവതരണം പോലുള്ള നിരവധി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
50

ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; ഒരു മരണം

5 months ago
0

തി​രു​വ​ന​ന്ത​പു​രം: വ​ഴ​യി​ല​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒരു മരണം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് അപകടത്തിൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റു. അ​രു​വി​ക്ക​ര സ്വ​ദേ​ശി​യാ​യ ഷാ​ലു അ​ജ​യ് (21) ആ​ണ് മ​രി​ച്ച​ത്. വ​ഴ​യി​ല ആ​റാം​ക​ല്ലി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​രു​വി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
111

എസ്ഐഎച്ച് ഏഴാം പതിപ്പിന് എഐസിറ്റിഇ-ഗോദ്റെജ് അപ്ലയന്‍സസ് സഹകരണം

5 months ago
0

കൊച്ചി: ഗോദ്റെജ് അപ്ലയന്‍സസ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ (എസ്ഐഎച്ച്) ഏഴാം പതിപ്പിനായി എഐസിടിഇയുമായി  സഹകരണം. ഇതിന്‍റെ ഭാഗമായി 51 സ്ഥലങ്ങളില്‍  നടത്തിയ ഇവന്‍റില്‍ 1,350 ഫൈനലിസ്റ്റ് ടീമുകള്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിച്ചു. വ്യവസായത്തിലെ സുസ്ഥിരതയും പരിസ്ഥിതി ബോധവും പോലുള്ള വൈവിധ്യമാര്‍ന്ന  വിഷയങ്ങള്‍ക്ക് ആശയങ്ങള്‍ പങ്കിട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര  പ്രധാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍, എഐസിടിഇ വൈസ് ചെയര്‍മാന്‍ ഡോ. അഭയ് ജെറെ, ഗോദ്റെജ് അപ്ലയന്‍സസ്

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
47

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു ; ഒരു മരണം

5 months ago
0

കോ​ട്ട​യം: എ​രു​മേ​ലി- ക​ണ​മ​ല റൂ​ട്ടി​ലെ അ​ട്ടി​വ​ള​വി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രാ​ള്‍ മ​രി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ രാ​ജു(51) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.വാഹനത്തിൽ 22 തീ​ര്‍​ഥാ​ട​ക​രാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ട്ട് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​തോ​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
59

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം

5 months ago
0

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിന് അപേക്ഷിക്കാം. വൈവിധ്യമാര്‍ന്ന മെഡിക്കല്‍ മേഖലകളിലെ നഴ്സുമാരുടെ അര്‍പ്പണബോധവും സ്വാധീനവും അംഗീകരിക്കുകയും, ആരാഗ്യപരിപാലന രംഗത്തിന് അവര്‍ നല്‍കിയ അതുല്ല്യമായ സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നതാണ് ഈ ആഗോള പുരസ്‌ക്കാരം. രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് അവരുടെ അപേക്ഷകള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം, രോഗീ പരിചരണം, നഴ്സിങ്ങ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
46

ഭാര്യാപിതാവിന്റെ കൊലപാതകം ; പ്രതിക്ക് ജീവപര്യന്തം തടവ്

5 months ago
0

അരൂർ : ഭാര്യാപിതാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്.പ്രതിക്ക് കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷയുമാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി വിധിച്ചത് . അരൂർ പഞ്ചായത്ത് 14-ാം വാർഡിൽ കായിപ്പുറത്തുവീട്ടിൽ അനിലിനെയാണ് ശിക്ഷിച്ചത്. 2014 ജനുവരി 28-നായിരുന്നു സംഭവം. അരൂർ പതിന്നാലാംവാർഡിൽ കരുത്തുത്തറവീട്ടിൽ ഗോപി (60) യാണ് നെഞ്ചത്തു കുത്തേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടത്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
53

വാ​ഹ​ന​ങ്ങ​ളിൽ അ​ഭ്യാ​സ പ്ര​ക​ട​നം ; മൂ​ന്നു പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ന്‍റ് ചെ​യ്തു

5 months ago
0

കൊ​ച്ചി: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ൽ കയറി അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യവർക്കെതിരെ നടപടി. ‍സംഭവത്തിൽ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ന്‍റ് ചെ​യ്തു. എ​റ​ണാ​കു​ളം മാ​റ​മ്പ​ള്ളി എം​ഇ​എ​സ് കോ​ള​ജി​ൽ​ ആ​യി​രു​ന്നു സം​ഭ​വം. ആ​ഡം​ബ​ര കാ​റു​ക​ൾ, ബൈ​ക്കു​ക​ൾ, തു​റ​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ. കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ​ടി ഉ​ണ്ടാ​കും.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
67

സംരംഭകസഭ തൊഴിൽ കൂട്ടായ്മ സൃഷ്ടിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി

5 months ago
0

കണ്ണൂർ : സംരംഭക ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സംരംഭകസഭ തൊഴിൽ കൂട്ടായ്മ സൃഷ്ടിക്കാൻ സഹായകമാകുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭകസഭയുടെ ജില്ലാതല ഉദ്ഘാടനം സ്‌പോർട്സ് കൗൺസിൽ ഹാളിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ഒരു കാലത്ത് കേരളത്തിൽ സംരംഭം തുടങ്ങാൻ ആശങ്ക ഉണ്ടായിരുന്ന സംരംഭകർക്ക് ഇപ്പോൾ വ്യാവസായിക സൗഹൃദ സംസ്ഥാനമാണ് കേരളം. സംരംഭകർക്ക് സ്വീകാര്യമായ

Continue Reading