Your Image Description Your Image Description

കൊച്ചി: ഗോദ്റെജ് അപ്ലയന്‍സസ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ (എസ്ഐഎച്ച്) ഏഴാം പതിപ്പിനായി എഐസിടിഇയുമായി  സഹകരണം. ഇതിന്‍റെ ഭാഗമായി 51 സ്ഥലങ്ങളില്‍  നടത്തിയ ഇവന്‍റില്‍ 1,350 ഫൈനലിസ്റ്റ് ടീമുകള്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിച്ചു. വ്യവസായത്തിലെ സുസ്ഥിരതയും പരിസ്ഥിതി ബോധവും പോലുള്ള വൈവിധ്യമാര്‍ന്ന  വിഷയങ്ങള്‍ക്ക് ആശയങ്ങള്‍ പങ്കിട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര  പ്രധാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍, എഐസിടിഇ വൈസ് ചെയര്‍മാന്‍ ഡോ. അഭയ് ജെറെ, ഗോദ്റെജ് അപ്ലയന്‍സസ് എവിപി സന്ത് രഞ്ജന്‍ എന്നിവര്‍ പങ്കെടുത്തു.

സുസ്ഥിരതയ്ക്കായി നവീകരണം: വലിയ ഉപകരണങ്ങളുടെ ഉപയോഗത്തില്‍  ഊര്‍ജസംരക്ഷണം വിദ്യാര്‍ഥികള്‍ക്ക് വിഷയമായി നല്കി. യഥാര്‍ത്ഥ ലോക വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ നവീകരണത്തിന്‍റെയും സഹകരണത്തിന്‍റെയും ശക്തിയുടെ തെളിവാണ് എസ്ഐഎച്ച് 2024 എന്ന് എഐസിടിഇ വൈസ് ചെയര്‍മാന്‍  ഡോ. അഭയ് ജെറെ പറഞ്ഞു. എസ്ഐഎച്ച് 2024 മായി സഹകരിച്ച് യുവാക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നത് മികച്ച അനുഭവമായിരുന്നുവെന്ന് ഗോദ്റെജ് അപ്ലയന്‍സസ് എവിപി സന്ത് രഞ്ജന്‍ അഭിപ്രായപ്പെട്ടു.

സ്മാര്‍ട്ട്  ഇന്ത്യ ഹാക്കത്തോണിന് 2,600 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 2,99,352 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മൊത്തം 49,892 ടീമുകള്‍ 254 പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി. ഫൈനല്‍ മത്സരം 51 നോഡല്‍ സെന്‍ററുകളില്‍  തത്സമയം സംപ്രേക്ഷണം ചെയ്തു.

നോയിഡയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്  ടീം റെഫ്രിഞ്ചേഴ്സ്, അഹമ്മദാബാദിലെ ഗുജറാത്ത് ടെക്നോളജിക്കല് യൂണിവേഴ്സിറ്റിയില് നിന്നുള്ള ടീം പ്യുവര് റിന്സ്, തമിഴ്നാട്ടിലെ നോളജ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ടീം  മെക്സ്പെയ്സ് എന്നിവര് ഹാക്കത്തോണില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

Leave a Reply

Your email address will not be published. Required fields are marked *