Your Image Description Your Image Description

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത 66ൽ ​ചാ​വ​ക്കാ​ട്ടെ ബേ​ബി റോ​ഡി​ന് സ​മീ​പം ലോ​റി മ​റി​ഞ്ഞു. അപകടത്തിൽ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. മം​ഗ​ളൂരുവി​ൽ​ നി​ന്ന് സ്റ്റീ​ൽ പൈ​പ്പു​ക​ൾ ക​യ​റ്റി കാ​യം​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് അപകടം ഉണ്ടായത്. റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ ചാ​ടി​യ ലോ​റി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഫാ​റ​സി​നെ നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *