Your Image Description Your Image Description

ഇടുക്കി : കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യയില്‍ പൊലീസിന് എതിരെ കുടുംബം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു.

സാബുവിന്റെ ആത്മഹത്യക്ക് കാരണം സൊസൈറ്റി ഭരണസമിതിയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വിആര്‍ സജിക്ക് എതിരെ കേസ് എടുക്കണം.ഞങ്ങള്‍ക്ക് നീതി ലഭിക്കണം. സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുത്തത് ഒരിക്കലും ന്യായമായ കാര്യമല്ല. മാനസികമായി തകര്‍ന്നു. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിനെല്ലാം ഉത്തരവാദികള്‍ സൊസൈറ്റിക്കാരാണ്. വെറുതെ വിടരുത് ഇവരെ. ശിക്ഷ നല്‍കാണാമെന്നും മേരിക്കുട്ടി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *