Kerala Kerala Mex Kerala mx Look back New year trends Tech
1 min read
62

ജനുവരി മൂന്നിനും നാലിനും മാനത്ത് നോക്കി ഇരുന്നോളൂ ; പുതുവർഷത്തിലെ ആദ്യ ഉല്‍ക്കാവർഷം കാണാം

January 1, 2025
0

ന്യൂഡൽഹി: 2025ലെ ആദ്യ ഉല്‍ക്കാ വര്‍ഷം ജനുവരി 3,4 തീയതികളില്‍ സജീവമാകുമെന്ന് റിപ്പോർട്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഉല്‍ക്കാ വര്‍ഷം ഇന്ത്യയിലും ദൃശ്യമാകും എന്ന പ്രത്യേകതയുമുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ ആകാശത്ത് ദൃശ്യമാകുന്ന ‘ക്വാഡ്രാന്‍റിഡ്‌സ്’ ഉല്‍ക്കാ വര്‍ഷം ജനുവരി 3-4 തിയതികളില്‍ അതിന്റെ പാരമ്യതയിലെത്തും. ജനുവരി 16 വരെ ക്വാഡ്രാന്‍റിഡ്‌സ് ഉല്‍ക്കാ വര്‍ഷം തുടരുമെന്നാണ് റിപ്പോർട്ട്. ചുരുക്കം മണിക്കൂറുകളില്‍ മാത്രം ദൃശ്യമാകുന്നതാണ് ക്വാഡ്രാന്‍റിഡ്‌സ് ഉല്‍ക്കാ വർഷമെങ്കിലും ഇവയുടെ ജ്വാല

Continue Reading
Business Kerala Kerala Mex Kerala mx
0 min read
101

വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില കുറച്ചു

January 1, 2025
0

ഡൽഹി: വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില കുറഞ്ഞു. 19 കിലോ ഗ്രാംഭാരമുള്ള വാണിജ്യ പാചകവാതകത്തിന് 14.5 രൂപ കുറഞ്ഞത്. ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ വാണിജ്യ പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്തുന്നത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വിലയിൽ കിലോ ലിറ്ററിന് 1401 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.ഇതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ പാചകവാതകത്തിന്റെ വില

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
95

നുണയന്മാർ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരം

January 1, 2025
0

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ “നുണയന്മാർ” എന്ന് വിളിച്ച് മുൻ ക്രിക്കറ്റ് താരം സുരീന്ദർ ഖന്ന. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് 184 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെതിരെ സുരീന്ദർ ഖന്ന ആഞ്ഞടിക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളിന്റെ വിവാദ പുറത്താക്കലിൻ്റെ പശ്ചാത്തലത്തിലാണ് സുരീന്ദറിന്റെ വിമർശനം. മത്സരത്തിൻ്റെ 71-ാം ഓവറിൽ 94 റൺസുമായി ബാറ്റ് ചെയ്യുന്നതിനിടെയാണ് യശസ്വി ജയ്‌സ്വാളിന്റെ പുറത്താകൽ സംഭവിച്ചത്. ക്ലീൻ കണക്ഷൻ ലഭിക്കാത്തതിനെ തുടർന്ന് ഇടംകയ്യൻ ജയ്‌സ്വാളിന്റെ പുൾ ഷോട്ട് പിഴച്ചു.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
64

മടുപ്പ്, ആവർത്തനവിരസത; ഹിന്ദി സിനിമ മേ​ഖ​ല വി​ടുമെന്ന് പ്രഖ്യാപിച്ച് അ​നു​രാ​ഗ് ക​ശ്യ​പ്

January 1, 2025
0

മടുപ്പ് തോന്നുന്നതിനാൽ ഹിന്ദി സിനിമ മേ​ഖ​ല വി​ടുമെന്ന് പ്രഖ്യാപിച്ച് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പ്. സം​വി​ധാ​നം ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷം ഇ​ല്ലാ​താ​യെന്നും ക​ശ്യ​പ് പറഞ്ഞു. മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് പോ​ലു​ള്ള ഒ​രു സി​നി​മ ഹി​ന്ദി​യി​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. മ​റ്റു ഭാ​ഷ​ക​ളി​ലെ സി​നി​മ വി​ജ​യി​ച്ചാ​ൽ അ​ത് ഹി​ന്ദി​യി​ൽ റീ​മേ​ക്ക് ചെ​യ്യാറാണ് പതിവ്. റീ​മേ​ക്കി​ങ്ങി​ൽ മാ​ത്ര​മാ​ണ് താ​ൽപര്യം. പു​തിയതായി ഒ​ന്നും പ​രീ​ക്ഷി​ക്കു​ന്നി​ല്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മാ മോ​ഹി​ക​ളെ താ​ര​ങ്ങ​ളാ​കാ​ൻ പ്രേരിപ്പിക്കുന്ന ടാ​ല​ന്റ് മാ​നേ​ജ്മെ​ന്റ് ഏ​ജ​ൻ​സി​ക​ളെ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
64

ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്; എന്ന് സ്വന്തം പുണ്യാളൻ ജനുവരി പത്തിന് തിയേറ്ററുകളിലേക്ക്

January 1, 2025
0

യുവ താരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളന്റെ’ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ആണ് 2 മണിക്കൂര്‍ 9 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നാണ് റിലീസ് ചെയ്യുന്നത്. ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
43

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മൂന്നിന്; മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കും

January 1, 2025
0

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ജനുവരി മൂന്നിന് വൈകിട്ട് 3 മണിക്ക് ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. കൂടാതെ സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗിന്റെയും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഡന്റല്‍ ചെയറിന്റെയും അങ്കണവാടി കുട്ടികള്‍ക്കുള്ള ബെഡ് വിതരത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. എം എസ് അരുണ്‍കുമാര്‍

Continue Reading
Kerala Kerala Mex Kerala mx
1 min read
42

കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞു; 15 കുട്ടികൾക്ക് പരിക്ക്; ഒരു കുട്ടി ഗുരുതരാവസ്ഥയിൽ

January 1, 2025
0

കണ്ണൂര്‍: കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
48

ക്ഷയരോഗ നിവാരണ ബോധവത്കരണവുമായി ടിബി സെന്റര്‍

January 1, 2025
0

ക്ഷയരോഗ നിവാരണം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണം നടത്തി. ജില്ലാ ടിബി ഓഫീസര്‍ ഡോ. ഷൈനി പരിപാടിക്ക് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, ഡോ. കെ. വേണുഗോപാല്‍, ഡോ. ആഷ എം. എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയില്‍ വിവിധ ചികിത്സകളുമായി ബന്ധപ്പെട്ട് എത്തിയവര്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും ആശുപത്രിയില്‍ ലഭ്യമായ ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തി. നഖവും മുടിയും ഒഴികെ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
47

കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും

January 1, 2025
0

പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 593 2023)(എപിബി-കെഎപിIII) പത്തനംതിട്ട ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 7,8,9,10,13,15 തീയതികളില്‍ രാവിലെ 5.30 മുതല്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ് മുഖേനയും ഒറ്റിആര്‍ പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ സ്വന്തം പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, സാധുവായ തിരിച്ചറിയല്‍ കാര്‍ഡ്

Continue Reading
Career Kerala Kerala Mex Kerala mx
1 min read
91

അഗ്‌നിവീര്‍വായു റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു

January 1, 2025
0

അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്കുള്ള അഗ്‌നിവീര്‍ വായു സേനയിലേക്ക് റിക്രുട്ട്മെന്റ് നടത്തുന്നു. 2025 ജനുവരി ഏഴിന് രാവിലെ 11 മുതല്‍ 27 ന് രാത്രി 11 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2005 ജനുവരി ഒന്ന് മുതല്‍ 2008 ജുലൈ ഒന്നുവരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരും അവിവാഹിതരുമായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ക്കും വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേണ്ടി www.agnipathvayu.cdac.in സന്ദര്‍ശിക്കുക.  

Continue Reading