Your Image Description Your Image Description

ടൻ പ്രഭാസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി നടി സെറീന വഹാബ്.ലെഹ്രെൻ റെട്രോക്ക് നൽകിയ അഭിമുഖത്തിലാണ് സെറീന വഹാബ് പ്രഭാസിനെക്കുറിച്ച് സംസാരിച്ചത്. ഓഫ്‌സ്‌ക്രീനിലെ പ്രഭാസിന്റെ പെരുമാറ്റം കണ്ടതിനുശേഷം, അദ്ദേഹം ശരിക്കും തന്റെ മകനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതായി താരം പറഞ്ഞു. തന്റെ ആദ്യ ഹൊറർ ചിത്രമായ ദി രാജ സാബിൽ പ്രഭാസിനൊപ്പമാണ് സെറീന അഭിനയിച്ചത്. പ്രഭാസിനെപ്പോലെ മറ്റാരും ഉണ്ടാകില്ല എന്നാണ് സെറീന വഹാബ് പറയുന്നത്.

‘പ്രഭാസിനെപ്പോലെ ആരും ഉണ്ടാകില്ല. വളരെ നല്ല വ്യക്തിയാണ്, എന്റെ അടുത്ത ജന്മത്തിൽ എനിക്ക് രണ്ട് ആൺമക്കൾ വേണമെന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. സൂരജും പ്രഭാസും. വളരെ സ്നേഹമുള്ള വ്യക്തിയാണ്’ – സെറീന വഹാബ് പറഞ്ഞു. പ്രഭാസിന് യാതൊരു തരത്തിലുള്ള അഹങ്കാരവുമില്ല. സെറ്റിലുള്ള എല്ലാവർക്കും അദ്ദേഹം കൈ കൊടുക്കാറുണ്ട്. അത് ചെയ്യേണ്ടതില്ല, എന്നിട്ടും പ്രഭാസ് അങ്ങനെ ചെയ്യാറുണ്ട്. സ്വന്തം ഷോട്ടല്ലാത്തപ്പോഴും അദ്ദേഹം മുഴുവൻ സമയവും സെറ്റിൽ തന്നെയായിരിക്കും. വാഹനത്തിലേക്കൊന്നും പോകാറില്ലെന്നും നടി പറഞ്ഞു.

അതേസമയം, പ്രഭാസിനൊപ്പം ജോലി ചെയ്യേണ്ടിവരുമെന്ന് കരുതി താൻ വളരെ പരിഭ്രാന്തിപെട്ടിരിന്നുവെന്നും എന്നാൽ പ്രഭാസ് വളരെ കംഫർട്ടബിളാക്കിയെന്നും നടി വ്യക്തമാക്കി. തന്റെ നായികമാരോടും അദ്ദേഹം നല്ല രീതിയിലാണ് പെരുമാറുന്നത്. ആളുകളോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും. അദ്ദേഹം സെറ്റിൽ മോശമായി പെരുമാറുന്നതോ ആരോടെങ്കിലും ശബ്ദം ഉയർത്തുന്നതോ കണ്ടിട്ടില്ലെന്നും സെറീന വഹാബ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *