Your Image Description Your Image Description

മടുപ്പ് തോന്നുന്നതിനാൽ ഹിന്ദി സിനിമ മേ​ഖ​ല വി​ടുമെന്ന് പ്രഖ്യാപിച്ച് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പ്. സം​വി​ധാ​നം ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷം ഇ​ല്ലാ​താ​യെന്നും ക​ശ്യ​പ് പറഞ്ഞു. മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് പോ​ലു​ള്ള ഒ​രു സി​നി​മ ഹി​ന്ദി​യി​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. മ​റ്റു ഭാ​ഷ​ക​ളി​ലെ സി​നി​മ വി​ജ​യി​ച്ചാ​ൽ അ​ത് ഹി​ന്ദി​യി​ൽ റീ​മേ​ക്ക് ചെ​യ്യാറാണ് പതിവ്. റീ​മേ​ക്കി​ങ്ങി​ൽ മാ​ത്ര​മാ​ണ് താ​ൽപര്യം. പു​തിയതായി ഒ​ന്നും പ​രീ​ക്ഷി​ക്കു​ന്നി​ല്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​നി​മാ മോ​ഹി​ക​ളെ താ​ര​ങ്ങ​ളാ​കാ​ൻ പ്രേരിപ്പിക്കുന്ന ടാ​ല​ന്റ് മാ​നേ​ജ്മെ​ന്റ് ഏ​ജ​ൻ​സി​ക​ളെ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മി​ക​ച്ച ന​ടീ​ന​ട​ന്മാ​രാ​കാ​ൻ പ്രയത്നി​ക്കു​ന്ന​തി​ന് ഏ​ജ​ൻ​സി​ക​ൾ അ​വ​ർ​ക്ക് വേണ്ടത്ര പ്ര​ചോ​ദ​നം ന​ൽ​കു​ന്നി​ല്ല. ത​ങ്ങ​ളു​ടെ നേ​ട്ട​ത്തി​നാ​യി ഏ​ജ​ൻ​സി​ക​ൾ യു​വ​താ​ര​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​നു​രാ​ഗ് ക​ശ്യ​പ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കിയത്.സി​നി​മ നി​ർ​മാ​ണ​ത്തി​​ന്റെ ചെ​ല​വ് ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​പ്പോ​ൾ ത​നി​ക്ക് സാ​ധി​ക്കു​ന്നി​ല്ല. നി​ർ​മാ​താ​ക്ക​ൾ ലാ​ഭ​ത്തെ​ക്കു​റി​ച്ചാ​ണ് ചി​ന്തി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പു​ത​ന്നെ അ​ത് എ​ങ്ങ​നെ വി​റ്റ​ഴി​ക്കാ​മെ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

പു​തു​വ​ർ​ഷത്തിൽ മും​ബൈ വി​ട്ട് ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്ക് പോ​കാ​നാ​ണ് താൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല​യാ​ള​ത്തി​ൽ അടുത്തിടെ പു​റ​ത്തി​റ​ങ്ങി​യ റൈഫിൾ ക്ല​ബ് എ​ന്ന ചി​ത്ര​ത്തി​ൽ അനുരാഗ് ക​ശ്യ​പ് അഭിനയിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *