Your Image Description Your Image Description

അബുദാബിയിൽ നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ 7 സ്ഥാപനങ്ങളാണ്. ഹംദാൻ സ്ട്രീറ്റിൽ ഒരു റസ്റ്ററന്റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ മേഖലയിലും സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത്.

അൽഐനിൽ ഒരു കോഴി ഫാമും ഷഹാമയിലും മുസഫ ഷാബി-9ലും ഗ്രോസറിയും അടച്ചുപൂട്ടി.അധികൃതർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യത്തിനു ദോഷം വരുത്തുന്ന നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടർന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി. നിയമലംഘനം നീക്കുന്നതുവരെ വിലക്ക് തുടരും.

Leave a Reply

Your email address will not be published. Required fields are marked *