Kerala Kerala Mex Kerala mx Palakkad
0 min read
40

അ​ഴു​ക്കു​ചാ​ലി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

January 19, 2025
0

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​യി​നി​മേ​ട് സ്വ​ദേ​ശി സു​രേ​ഷ് ആ​ണ് കൊല്ലപ്പെട്ടത്. അ​ഴു​ക്കു​ചാ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx World
1 min read
51

ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ കൊ​ല്ല​പ്പെ​ട്ടേ​നെ ; ഷേ​ഖ് ഹ​സീ​ന

January 19, 2025
0

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യി​ല്ലാ​യി​രു​ന്ന​വെ​ങ്കി​ൽ താ​ൻ ബം​ഗ്ലാ​ദേ​ശി​ൽ​വ​ച്ച് കൊ​ല്ല​പ്പെ​ടു​മാ​യി​രു​ന്നു​വെ​ന്ന് ബം​ഗ്ല​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന. ഷേ​ഖ് ഹ​സീ​നയുടെ വെളിപ്പെടുത്തൽ…. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ൽ താ​നും സ​ഹോ​ദ​രി ര​ഹാ​ന​യും മ​ര​ണ​ത്തി​ൽ​ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാണ്.സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ട ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലാ​ണ് മ​ര​ണം ക​ൺ​മു​ന്നി​ൽ ക​ണ്ട അ​നു​ഭ​വം വി​വ​രി​ച്ച​ത്. ത​ന്നെ കൊ​ല്ലാ​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​. 20-25 മി​നി​റ്റ് വൈ​കി​യി​രു​ന്നെ​ങ്കി​ൽ മ​ര​ണം ഉ​റ​പ്പാ​യി​രു​ന്നു. മ​ഹ​ത്താ​യ എ​ന്തെ​ങ്കി​ലും എ​ന്നി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​കാം ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
37

ഹോ​ട്ട​ലി​ൽ സ​ഹോ​ദ​ര​ങ്ങൾ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

January 19, 2025
0

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ലി​ൽ സ​ഹോ​ദ​ര​നെ​യും സ​ഹോ​ദ​രി​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര പൂ​നെ സ്വ​ദേ​ശി​ക​ളാ​യ മു​ക്ത കോ​ന്തി​ബ ബാം​മേ (49) എ​ന്ന സ്ത്രീ​യും കോ​ന്തി​ബ ബാം​മേ (45) എ​ന്ന പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്. ഹോ​ട്ട​ലി​ൽ നി​ന്നും ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​രു​വ​രും ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത്ത്.രാ​വി​ലെ മു​റി തു​റ​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
47

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബം​ഗ്ലാദേശ് പൗരനെന്ന് സംശയം

January 19, 2025
0

മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം.താനെയിൽ പിടിയിലായ പ്രതിക്ക് ഇന്ത്യൻ രേഖകളില്ലെന്നും മുംബൈ പൊലീസ് കണ്ടെത്തി. ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ജോലി ചെയ്യുന്ന പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷഹസാദ്, വിജയ്ദാസ് എന്ന പേരിലാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ടിസിഎസ് കോള്‍ സെന്ററിന് പിന്നിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തിന് സമീപമുള്ള ലേബര്‍

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
66

വീടിന് തീപിടിച്ചു ; ഉപകരണങ്ങളും രേഖകളും കത്തിനശിച്ചു

January 19, 2025
0

പുത്തൂർ :ചൂണ്ടാലിൽ ഭാഗത്ത് വീടിന് തീപിടിച്ചു. വീട്ടുപകരണങ്ങളും രേഖകളും പൂർണമായും കത്തിനശിച്ചു. തെക്കുംചേരി സുരേഷ്‌ഭവനിൽ സുരേഷും കുടുംബവും വാടകയ്ക്കു താമസിക്കുന്ന കുഴയ്ക്കാട് ചൂണ്ടാലിൽ ബിജുഭവനിൽ ലീലാമ്മയുടെ വീടിനാണ് തീപിടിച്ചത്. ഓടിട്ട മേൽക്കൂരയായിരുന്നു വീടിന്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ടി.വി., ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. വസ്ത്രങ്ങളും ഫർണിച്ചറും ആധാർ ഉൾപ്പെടെയുള്ള വിവിധ രേഖകളും കത്തിപ്പോയി. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.വീട്ടിൽ നിന്ന് പുക ഉയരുന്നതുകണ്ട് സമീപവാസികളാണ് ആദ്യം

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
43

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

January 19, 2025
0

കട്ടപ്പന: വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുണ്ടക്കയം വരിക്കാനി പുതുപ്പറമ്പിൽ എം.എൻ. അമീർ സുഹൈലാണ് (27) അറസ്റ്റിലായത്. കട്ടപ്പന പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളിൽ നിന്ന് 20.45 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് കട്ടപ്പന ഇടുക്കിക്കവല ഭാഗത്തു നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എ ബൈക്കിന്റെ ടൂൾബോക്സിനുള്ളിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
45

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് പ്രതി പിടിയിൽ

January 19, 2025
0

ആലപ്പുഴ: ആര്യാട് സഹകരണ സംഘത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ്‌കുമാറിനെയാണ് (36) അറസ്റ്റ് ചെയ്തത്. സഹകരണ ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
52

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു ; വീണാ ജോര്‍ജ്

January 19, 2025
0

പത്തനംതിട്ട : കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 43 ലക്ഷം ഉപയോഗിച്ചാണ് ഒ പി ബ്ലോക്ക് നിര്‍മാണം. 4900 ചതുരശ്രഅടി കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 46

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
42

പ്ലാസ്റ്റിക് മുക്ത വേമ്പനാട് ; മെഗാശുചീകരണം തുടങ്ങി

January 19, 2025
0

ആലപ്പുഴ : പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിച്ച മെഗാ ശുചീകരണ കാമ്പയിൻ തുടങ്ങി. ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായൽ പുനരുജ്ജീവനമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ പുന്നമട ഫിനിഷിംഗ് പോയിന്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഫണ്ട് കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ വേമ്പനാട് കായൽസംരക്ഷണ പ്രവർത്തനം

Continue Reading
Health Kerala Kerala Mex Kerala mx
1 min read
43

ഐ.വി.എഫ്. ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെ സമ്മാനിച്ച് എസ്.എ.ടി ആശുപത്രി

January 19, 2025
0

തിരുവനന്തപുരം : ഒരു കുഞ്ഞ് ഉണ്ടാകുക എന്നത് ഏതൊരു ദമ്പതിയുടേയും സ്വപ്നമാണ്. പല കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്രയ കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം. കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകള്‍ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ട് അക്കൂട്ടത്തില്‍. ഹോര്‍മോണ്‍ ചികിത്സ,

Continue Reading