Kerala Kerala Mex Kerala mx National
1 min read
44

പ്രസവത്തിനിടെ ഹൃദയാഘാതം; ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു

January 3, 2025
0

മുംബൈ: പ്രസവത്തിനിടെ ഹൃദായാഘാതമുണ്ടായതിനെ തുടർന്ന് ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. പാൽഘർ സ്വദേശിനിയായ 30കാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂർണ ഗർഭിണിയായ യുവതിയെ വീടിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക അവശതയെതുടർന്ന് പിന്നാലെ പ്രസവത്തിനായി മാറ്റുകയായിരുന്നു. ഇവിടെ നിന്നും ജവഹറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് യുവതി പ്രസവിച്ചത്. എന്നാൽ, പ്രസവത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് ആശുപത്രി സൂപ്രണ്ട്

Continue Reading
Career Kerala Kerala Mex Kerala mx
1 min read
86

വനിതകൾക്ക് തൊഴിൽ പരിശീലനം

January 3, 2025
0

കൊച്ചി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ജനുവരി 8ന് ചക്കയിൽ നിന്നുളള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നൽകുന്നു. ആലുവ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:- 9072600771, 04843548159

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
63

രണ്ടാം ദിവസം 40+ എക്സ്ട്രാ സ്‌ക്രീനുകൾ.. മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ തരംഗം സൃഷ്ട്ടിച്ച് “ഐഡന്റിറ്റി”

January 3, 2025
0

‘ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. രണ്ടാം ദിവസത്തിലേക്ക്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
83

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം!! ആവേശത്തിന് ശേഷം ജിത്തു മാധവൻ!!കെ വി എൻ പ്രൊഡക്ഷൻസും& തെസ്പിയൻ ഫിലിംസും നിർമ്മിക്കുന്ന പുതിയ ചിത്രം!!

January 3, 2025
0

കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ വി എൻ പ്രൊഡക്ഷസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവൻ .വെങ്കട്ട് കെ നാരായണയുടെ നേതൃത്വത്തിലുള്ള, സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര പ്രൊഡക്ഷൻ   കെ വി എൻ പ്രൊഡക്ഷൻസും, തെസ്പിയൻ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
82

അണ്ടര്‍ 23 വനിത ടി 20 ട്രോഫി – കേരളത്തെ നജ്ല സി.എം.സി നയിക്കും

January 3, 2025
0

തിരുവനന്തപുരം: വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൌണ്ടര്‍ നജ്ല സി.എം.സി ആണ് കേരള ടീമിന്‍റെ ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍  മികച്ച പ്രകടനമാണ് നജ്ല പുറത്തെടുത്തത്. റുമേലി ധാര്‍ ആണ് മുഖ്യ പരിശീലക. ലീഗ് സ്റ്റേജില്‍ ഗ്രൂപ്പ് എ യിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്.  ജനുവരി 5 ന്  ഗുവഹാത്തിയില്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ടീം അംഗങ്ങള്‍ –

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
58

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’; കാണാം ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

January 3, 2025
0

77-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഇപ്പോൾ പ്രദര്‍ശനം ആരംഭിച്ചിട്ടുള്ളത്. 30 വർഷങ്ങൾക്ക് ശേഷം കാനിൽ പ്രദർശിപ്പിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രം എന്ന നിലയിലും ചിത്രം ശ്രദ്ധേയമായിരുന്നു. ചിത്രം ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
77

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഉപകരണങ്ങള്‍  കൈമാറി  ഫെഡറല്‍ ബാങ്ക്

January 3, 2025
0

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സഹായവുമായി  ഫെഡറല്‍ ബാങ്ക്.  ബിപി മോണിറ്ററുകള്‍, ലാറിംഗോസ്‌കോപ്പുകള്‍, നെബുലൈസറുകള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍ തുടങ്ങിയ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങളാണ് ഫെഡറല്‍ ബാങ്ക്  നൽകിയത് . കേരളത്തിലെ ഇടുക്കി ജില്ല മുതൽ  തമിഴ്‌നാട്ടിലെ മധുര വരെയുള്ള  ആയിരക്കണക്കിന് രോഗികള്‍ക്ക് ഈ സൗകര്യങ്ങള്‍ ഉപകാരപ്രദമാകും. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ ഗവണ്മെന്റ് ബിസിനസ് സൗത്ത്  മേധാവി കവിത കെ നായര്‍, അനീസ് അഹമ്മദ്,

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
45

ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ ജനുവരി 7 മുതൽ

January 3, 2025
0

കൊച്ചി: ഇന്ത്യൻ ഫാഷൻ ഫെയറിന്റെ മൂന്നാം പതിപ്പായ ‘ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്‌സ്‌പോ-2025’ ജനുവരി 7 മുതൽ 9 വരെ അങ്കമാലിയിലെ അഡ്‌ലക്‌സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കും. ജനുവരി ഏഴിന് രാവിലെ 11 മണിക്ക് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്  എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. എം.എൽ.എ റോജി എം.ജോണും ശീമാട്ടി ടെക്‌സ്റ്റൈൽസ് സി.ഇ.ഒ ബീന കണ്ണനും മുഖ്യാതിഥികളാകും. മുൻനിര ദേശീയ അന്തർദേശീയ ബ്രാൻഡുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന, 200ലേറെ എക്‌സിബിഷൻ സ്റ്റാളുകളുള്ള എക്സ്പോയിൽ 5,000ലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ബ്ലോസം, മോംസ്‌കെയർ, പർ സ്വാം, ബാങ്ക്‌ടെഷ് എന്നിവയുടെ സഹകരണത്തോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ബി2ബി ഫാഷൻ ഇവൻ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. “ഒരു  എക്‌സ്‌പോ എന്നതിലുപരി കേരളത്തിലെ ഫാഷൻ രംഗത്ത് സ്വാധീനം ചെലുത്തുന്ന ഒന്നാണ് ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ -2025. രാജ്യത്തുടനീളമുള്ള പ്രമുഖ ബ്രാൻഡുകളെയും ഇൻഫ്ലുവേഴ്സിനെയും ആകർഷിക്കുന്ന ഐ.എഫ്.എഫ് തുടർച്ചയായി അതിന്റെ നിലവാരം ഉയർത്തുകയാണ്. “- ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ചെയർമാൻ സാദിഖ് പി.പി പറഞ്ഞു. എക്‌സ്‌പോയുടെ ഭാഗമായി ജനുവരി 7ന് വൈകിട്ട് 4 മണിക്ക് വിവിധ ബ്രാൻഡുകൾ അണിനിരക്കുന്ന ഫാഷൻ ഷോ ഉണ്ടായിരിക്കും. പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ഷിബു ശിവയുടെ നേതൃത്വത്തിൽ 20 ഓളം ടീമുകൾ റാംപിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ജനുവരി 8 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഐഎഫ്എഫ് അവാർഡ് നൈറ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 9 ന് സാംസ്കാരിക പരിപാടികളുണ്ടായിരിക്കും. “സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ഫാഷനിൽ വിപുലമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎഫ്എഫ് റീട്ടെയിലർമാർക്കും ഫാഷൻ പ്രേമികൾക്കും ഒരുപോലെ ഒട്ടനവധി ബിസിനസ് അവസരങ്ങളും നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളും നൽകുന്നതിനോടൊപ്പം ഏറ്റവും പുതിയ ട്രെൻഡുകളുടെ ഒരു നേർക്കാഴ്ചയും ഒരുക്കുന്നു.” ഇന്ത്യൻ ഫാഷൻ ഫെയറിന്റെ  കൺവീനർ സമീർ മൂപ്പൻ പറഞ്ഞു. എക്‌സ്‌പോയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനായി എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ഭാരവാഹികളായ സാദിഖ് പി.പി (ചെയർമാൻ), സമീർ മൂപ്പൻ (കൺവീനർ), ഷാനിർ ജെ (വൈസ് ചെയർമാൻ), ഷാനവാസ് പി.വി (ജോയിൻ്റ് കൺവീനർ), ഷഫീഖ് പി.വി (പ്രോഗ്രാം ഡയറക്ടർ) എന്നിവർ പങ്കെടുത്തു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
48

വ്യത്യസ്തമാര്‍ന്ന പുതുവത്സരാഘോഷമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്കും കേരള കലാമണ്ഡലവും

January 3, 2025
0

കൊച്ചി: ഭാവ, താള, ലയ സാന്ദ്രമായൊരു സായംസന്ധ്യ. നിള ക്യാംപസിലെ വള്ളത്തോള്‍ സ്മൃതിമണ്ഡപത്തില്‍ തിരി തെളിഞ്ഞതു മുതല്‍ കഥകളിയും മോഹിനിയാട്ടവും ചൊല്ലിയാട്ടവും മ്യൂസിക്കല്‍ ഫ്യൂഷനും അരങ്ങേറി. കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം ‘കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിംഗ് ട്രെഡിഷന്‍സ്’ എന്ന പേരില്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ 31ന് ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെ, ഭാരതപ്പുഴയോട് ചേര്‍ന്നുള്ള നിള ക്യാംപസിലാണ്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
71

നടി ഖുശ്‌ബു അറസ്റ്റിൽ

January 3, 2025
0

ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. അനുമതി വാങ്ങാതെ പ്രതിഷേധം നടത്തിയെന്ന് പറഞ്ഞാണ് അറസ്റ്റ്. വിഷയത്തിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കിയെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന്റെ

Continue Reading