Your Image Description Your Image Description

ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. അനുമതി വാങ്ങാതെ പ്രതിഷേധം നടത്തിയെന്ന് പറഞ്ഞാണ് അറസ്റ്റ്. വിഷയത്തിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കിയെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *