Your Image Description Your Image Description

പുത്തൂർ :ചൂണ്ടാലിൽ ഭാഗത്ത് വീടിന് തീപിടിച്ചു. വീട്ടുപകരണങ്ങളും രേഖകളും പൂർണമായും കത്തിനശിച്ചു. തെക്കുംചേരി സുരേഷ്‌ഭവനിൽ സുരേഷും കുടുംബവും വാടകയ്ക്കു താമസിക്കുന്ന കുഴയ്ക്കാട് ചൂണ്ടാലിൽ ബിജുഭവനിൽ ലീലാമ്മയുടെ വീടിനാണ് തീപിടിച്ചത്. ഓടിട്ട മേൽക്കൂരയായിരുന്നു വീടിന്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

ടി.വി., ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. വസ്ത്രങ്ങളും ഫർണിച്ചറും ആധാർ ഉൾപ്പെടെയുള്ള വിവിധ രേഖകളും കത്തിപ്പോയി.

സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.വീട്ടിൽ നിന്ന് പുക ഉയരുന്നതുകണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. വീടിന്റെ ഓടുകൾ പൊട്ടിത്തെറിക്കുന്ന അവസ്ഥയായിരുന്നു അപ്പോൾ.കൊട്ടാരക്കരയിൽ നിന്നും കുണ്ടറയിൽനിന്നും അഗ്നിരക്ഷാസേനയെത്തി ഏറെസമയത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *