Your Image Description Your Image Description

ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നത് വിലക്കിയുള്ള സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും അടുത്ത അധ്യയന വർഷം മുതൽ അംഗീകാരം നൽകരുതെന്നും ജസ്റ്റിസ് ഡി ഭരത ചക്രവർത്തി ഉത്തരവിട്ടു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നവരുടെ ജാതി പേരുകളും പ്രദർശിപ്പിക്കരുത്. നിലവിൽ ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ 4 ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കണം എന്നും കോടതി ഉത്തരവിട്ടു.

ഏതെങ്കിലും സ്‌കൂളോ കോളേജോ നിർദേശം നടപ്പാക്കിയില്ലെങ്കിൽ, അവയുടെ ലൈസൻസ് റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ അടുത്ത വർഷം സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *