Kerala Kerala Mex Kerala mx Thiruvananthapuram
0 min read
38

നിയുക്ത കേരള ഗവർണറുടെ സത്യപ്രതിജ്ഞ ഇന്ന്

January 2, 2025
0

തിരുവനന്തപുരം : കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് (ജനുവരി 2) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏര്യയിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു. മന്ത്രിമാരായ കെ. രാജൻ,

Continue Reading
Business Kerala Kerala Mex Kerala mx National
1 min read
84

2000 രൂപ നോട്ടിന്റെ 98.12 ശതമാനവും തിരിച്ചെത്തി; ഇനി അവശേഷിക്കുന്നത് 6691 കോടിയുടെ നോട്ടുകൾ

January 1, 2025
0

മുംബൈ: നിർത്തലാക്കിയ 2000 രൂപ നോട്ടുകളിൽ 98.12 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസർവ് ബാങ്ക്. 6,691 കോടി രൂപവരുന്ന 2000 രൂപയുടെ കറൻസി നോട്ടുകൾ മാത്രമാണ് ഇനി തിരികെ എത്താനുള്ളത്. 2023 മെയ് 19 നാണ് 2000 രൂപയുടെ കറൻസി നോട്ടുകളുടെ വിനിമയം നിർത്തലാക്കുകയാണെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.2023 മേയ് 19 ലെ കണക്കനുസരിച്ച് 3.56 ലക്ഷം കോടി 2000 രൂപ നോട്ടുകളാണ് വിപണിയിൽ വിനിമയത്തിലുണ്ടായിരുന്നത്. ഇത് 2024

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
65

ഉപതിരഞ്ഞെടുപ്പ് : 31 തദ്ദേശവാര്‍ഡുകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു

January 1, 2025
0

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ 31 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ജനുവരി മൂന്ന് മുതല്‍ 18 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ

Continue Reading
Kerala Kerala Mex Kerala mx National
1 min read
85

ആധാറി’ന് ഇനി പുതിയ തലവന്‍; യു.ഐ.ഡി.എ.ഐ സി.ഇ.ഒയായി ഭുവ്‌നേഷ് കുമാർ

January 1, 2025
0

ന്യൂഡൽഹി: ആധാർ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പുതിയ സി.ഇ.ഒ. ആയി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഭുവ്നേഷ് കുമാറിനെ നിയമിച്ച് കേന്ദ്രസർക്കാർ. മുൻ സി.ഇ.ഒ. അമിത് അഗർവാൾ ഫാർമസ്യൂട്ടിക്കൽ വകുപ്പ് സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ് ഭുവ്നേഷ് കുമാർ എത്തുന്നത്.. ഡിസംബറിലാണ് അമിത് അഗർവാളിനെ യു.ഐ.ഡി.എ.ഐ. സി.ഇ.ഒ. സ്ഥാനത്തുനിന്ന് മാറ്റിയത്. ഉത്തർപ്രദേശ് കേഡറിൽ നിന്നുള്ള 1995 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഭുവ്‌നേഷ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
99

കരവാരം മുള്ളിയിൽക്കടവിൽ കടത്തുവള്ളം പുനഃസ്ഥാപിക്കാൻ നടപടി

January 1, 2025
0

കല്ലമ്പലം : ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ അവനവഞ്ചേരിയുമായി വഞ്ചിയൂർ കട്ടപ്പറമ്പിനെ ബന്ധപ്പെടുത്തുന്ന മുള്ളിയിൽക്കടവിലെ കടത്തുവള്ളം പഞ്ചായത്ത് പുനഃസ്ഥാപിക്കും. കരവാരം പഞ്ചായത്തിൽ ഭരണത്തിലേറിയ എൽ.ഡി.എഫ്. ഭരണസമിതി കടത്ത് പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. നൂറ്റാണ്ടായി ഇരുകരകളിലെയും ജനങ്ങൾ അവനവഞ്ചേരി സ്‌കൾ, ഇണ്ടിളയപ്പൻ ക്ഷേത്രം, ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും കട്ടപ്പറമ്പ് എൽ.പി. സ്‌കൂൾ, ശിവക്ഷേത്രം വഞ്ചിയൂർ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാൻ ഉപയോഗിച്ചതായിരുന്നു ഈ കടത്ത്.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
75

ഇങ്ങനെയുള്ള ബാങ്ക് അക്കൗണ്ടുകൾ ഇന്നുമുതൽ പ്രവർത്തിക്കില്ല; പുതിയ നിർദ്ദേശവുമായി ആർ. ബി. ഐ

January 1, 2025
0

ഡൽഹി:റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ രാജ്യത്ത് 2025 ജനുവരി 1 മുതൽ ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തട്ടിപ്പ് കുറയ്ക്കുന്നതുമാണ് ലക്ഷ്യം. മൂന്ന് തരത്തിലുള്ള അക്കൗണ്ടുകളാണ് ഇന്ന് മുതൽ അവസാനിപ്പിക്കുക. അവ ഏതൊക്കെ എന്നറിയാം പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ- രണ്ട് വർഷത്തിലേറെയായി ഇടപാടുകൾ നടത്താത്ത ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കും. കാരണം ഈ ഈ അക്കൗണ്ടുകൾ ഹാക്കർമാരും തട്ടിപ്പ് നടത്തുന്നവരും ടാർഗെറ്റുചെയ്യാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
70

നോര്‍ക്ക റൂട്ട്സിന്‍റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

January 1, 2025
0

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്‍റെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിർവഹിച്ചു.നവീകരിച്ച വെബ്സൈറ്റായ https://norkaroots.kerala.gov.in/ വഴി ഇനി നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും പ്രവാസികള്‍ക്ക് സുഗമവുമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയതെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതും പരിഗണനയിലാണ്. നിലവിലെ സേവനങ്ങള്‍ www.norkaroots.org വഴിയാണ് തുടര്‍ന്നും ലഭ്യമാകുക. ഡാറ്റാമൈഗ്രേഷന്‍ പൂര്‍ത്തിയാകുന്നതോടെയാകും നവീകരിച്ച വെബ്ബ്സൈറ്റ് https://norkaroots.kerala.gov.in/ പൂര്‍ണ്ണസജ്ജമാകുന്നത്. ഇത്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
81

മോഹൻലാലിനൊപ്പം പുത്തൻ ഗെറ്റപ്പിൽ മമ്മൂട്ടി; മഹേഷ് നാരായണന്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത്

January 1, 2025
0

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.കു‌ഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി താരനിരകൊണ്ട് സമ്പന്നമാണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ പുറത്തെത്തിയ മമ്മൂട്ടിയുടെ ചിത്രം കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
73

സഞ്ചാരികളെ കാത്തിരുന്ന് ഗോവ; ടൂറിസം മേഖലയിൽ വന്‍ പ്രതിസന്ധി

January 1, 2025
0

ക്രിസ്തുമസും പുതുവത്സരവുമൊന്നും ഗോവൻ ടൂറിസത്തിന്റെ തിളക്കം കൂട്ടിയിട്ടില്ല. പഴയ പോലെയുള്ള ഓളം ഗോവയ്ക്ക് ഇല്ലെന്നാണ് പൊതുവെ ഇപ്പോഴുള്ള വിലയിരുത്തൽ. ടൂറിസം സീസണ്‍ ആരംഭിച്ചിട്ടു പോലും സഞ്ചാരികളുടെ വരവ് മന്ദഗതിയിലാണ്. സെപ്തംബർ 1 മുതൽ മെയ് 31 വരെയാണ് ഗോവയിലെ തിരക്കേറിയ ടൂറിസ്റ്റ് സീസണ്‍. മുന്‍ കാലങ്ങളില്‍ ക്രിസ്മസ് സമയത്ത് ഗോവന്‍ ബീച്ചിലെ ഷാക്കുകള്‍ക്ക് (കുടിലുകള്‍) വന്‍ ഡിമാന്‍ഡ് ആയിരുന്നു. ഇതില്‍ നിന്നും വലിയ വരുമാനമാണ് ഗോവക്കാര്‍ക്ക്‌ ലഭിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍

Continue Reading
Kerala Kerala Mex Kerala mx
1 min read
54

‘സ്വകാര്യ ഭൂമിയിലടക്കം മാലിന്യം തള്ളുന്നത് ശരിയായ സമീപനമല്ല’; റെയിൽവേയ്ക്കെതിരെ തിരുവനന്തപുരം നഗരസഭ

January 1, 2025
0

തിരുവനന്തപുരം: മാലിന്യനീക്കത്തിൽ റെയിൽവെക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കം ചെയ്യുന്ന സംഭവത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ലെന്ന് ആര്യ രാജേന്ദ്രൻ വിമ‍ർശിച്ചു. നിലവിലും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നതെന്നും മേയര്‍ ആരോപിച്ചു. റെയിൽ നീർ കുപ്പി ഉൾപ്പെടെ മാലിന്യത്തിൽ നിന്ന് ലഭിക്കുന്നു. നോട്ടീസ് നൽകിയപ്പോൾ ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. പിന്നീടാണ് മാലിന്യം നീക്കം ചെയ്തത്. എന്നാൽ

Continue Reading