Your Image Description Your Image Description

ക്രിസ്തുമസും പുതുവത്സരവുമൊന്നും ഗോവൻ ടൂറിസത്തിന്റെ തിളക്കം കൂട്ടിയിട്ടില്ല. പഴയ പോലെയുള്ള ഓളം ഗോവയ്ക്ക് ഇല്ലെന്നാണ് പൊതുവെ ഇപ്പോഴുള്ള വിലയിരുത്തൽ. ടൂറിസം സീസണ്‍ ആരംഭിച്ചിട്ടു പോലും സഞ്ചാരികളുടെ വരവ് മന്ദഗതിയിലാണ്. സെപ്തംബർ 1 മുതൽ മെയ് 31 വരെയാണ് ഗോവയിലെ തിരക്കേറിയ ടൂറിസ്റ്റ് സീസണ്‍. മുന്‍ കാലങ്ങളില്‍ ക്രിസ്മസ് സമയത്ത് ഗോവന്‍ ബീച്ചിലെ ഷാക്കുകള്‍ക്ക് (കുടിലുകള്‍) വന്‍ ഡിമാന്‍ഡ് ആയിരുന്നു. ഇതില്‍ നിന്നും വലിയ വരുമാനമാണ് ഗോവക്കാര്‍ക്ക്‌ ലഭിച്ചിരുന്നത്.

എന്നാല്‍, ഇപ്പോള്‍ ഷാക്കുകള്‍ ഒരുക്കി കാത്തിരുന്നിട്ടും സഞ്ചാരികള്‍ എത്തുന്നില്ല. വിദേശ രാജ്യങ്ങളിലേക്ക് ആളുകളുടെ സഞ്ചാരം തുടങ്ങിയതോടെയാണ് ഈ പ്രതിസന്ധി തുടങ്ങിയത്. സഞ്ചാരികൾ ഗോവന്‍ ബീച്ചില്‍ രാത്രി തങ്ങുന്നതും ഇപ്പോൾ കുറവാണ്. ഇതും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. എന്നാൽ, ആഭ്യന്തര ടൂറിസത്തിൽ സംസ്ഥാനത്ത് വന്‍ കുതിപ്പ് ഉണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *