Your Image Description Your Image Description

ന്യൂഡൽഹി: ആധാർ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പുതിയ സി.ഇ.ഒ. ആയി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഭുവ്നേഷ് കുമാറിനെ നിയമിച്ച് കേന്ദ്രസർക്കാർ. മുൻ സി.ഇ.ഒ. അമിത് അഗർവാൾ ഫാർമസ്യൂട്ടിക്കൽ വകുപ്പ് സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ് ഭുവ്നേഷ് കുമാർ എത്തുന്നത്..

ഡിസംബറിലാണ് അമിത് അഗർവാളിനെ യു.ഐ.ഡി.എ.ഐ. സി.ഇ.ഒ. സ്ഥാനത്തുനിന്ന് മാറ്റിയത്.
ഉത്തർപ്രദേശ് കേഡറിൽ നിന്നുള്ള 1995 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഭുവ്‌നേഷ് കുമാർ കുരുക്ഷേത്ര എൻ.ഐ.ടിയിൽ നിന്നുള്ള ബിരുദധാരി കൂടിയാണ്. അഡീഷണൽ സെക്രട്ടറി സ്ഥാനത്തിനൊപ്പമാണ് അദ്ദേഹം യു.ഐ.ഡി.എ.ഐ. സി.ഇ.ഒ. പദവിയും വഹിക്കുക.

 

 

 

Leave a Reply

Your email address will not be published. Required fields are marked *