ട്രെയിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 13.5 കിലോ കഞ്ചാവ് 
റെയിൽവേ പൊലീസ് പിടികൂടി.
Crime Kerala Kerala Mex Kerala mx
0 min read
25

ട്രെയിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 13.5 കിലോ കഞ്ചാവ് 
റെയിൽവേ പൊലീസ് പിടികൂടി.

July 6, 2024
0

പാറശാല : ട്രെയിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി. വെള്ളി രാവിലെ 7.45നാണ് പോലീസ് പിടികൂടിയത്. കൊച്ചുവേളിയിൽനിന്നും നാഗർകോവിലിലേക്ക് പുറപ്പെട്ട 06433 പാസഞ്ചർ ട്രെയിനിലെ ബാത്റൂമിന് സമീപത്തുള്ള കാർബോർഡിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത് . അതേസമയം ഇത് ആരാണ് കൊണ്ട് വച്ചത് എന്ന് ഇതുവരെയും വ്യക്തമല്ല. കഞ്ചാവ് കയറ്റി അയച്ചശേഷം ഫോൺ വഴി ബന്ധപ്പെട്ട്   തമിഴ്നാട്ടിലെ റെയിൽവേ സ്റ്റേഷൻ എത്തിക്കുന്ന സംഘമാണ്

Continue Reading
ഒരാളെയും ക്കൂടി ചാന്ദ്ര ദൗത്യത്തിൽ 
ഉൾപ്പെടുത്തി നാസ
international Kerala Kerala Mex Kerala mx
1 min read
20

ഒരാളെയും ക്കൂടി ചാന്ദ്ര ദൗത്യത്തിൽ 
ഉൾപ്പെടുത്തി നാസ

July 6, 2024
0

ഫ്ലോറിഡ ;  മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കുന്നതിന് വേണ്ടിയുള്ള  ആർട്ടിമിസ്‌ ദൗത്യ പരിശീലനത്തിൽ ഒരാളെക്കൂടി ഉൾപ്പെടുത്താൻ നാസ ഒരുങ്ങി . വിർജീനിയ സ്വദേശിയായ ആന്ദ്രെ ഡഗ്ലസിനെയാണ്‌ അഞ്ചാമത്തെ ആളായി ഉൾപ്പെടുത്താൻ നാസ തീരുമാനിച്ചത്. ആന്ദ്രെ 2021ൽ നാസയിൽ ചേർന്നയാളാണ്‌ . അടുത്തവർഷം സെപ്‌തംബറിൽ ഒരു വനിതയടക്കം നാലു ഗഗനചാരികളെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ അയക്കുന്ന ദൗത്യം ആർട്ടിമിസ്‌ 2 നടത്തും . ചന്ദ്രനെ ചുറ്റി മടങ്ങുന്ന 10 ദിവസത്തെ യാത്രയാണിത്‌. സഞ്ചാരികളായ ക്രിസ്റ്റീന

Continue Reading
ശിവസേന നേതാവിനെ മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു
Kerala Kerala Mex Kerala mx National
0 min read
30

ശിവസേന നേതാവിനെ മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു

July 6, 2024
0

ലുധിയാന : പഞ്ചാബിൽ ശിവസേന നേതാവിനെ മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു. ആൾക്കൂട്ടം നോക്കിനിൽക്കേ സന്ദീപ് താപ്പറിനാണ്‌ വെള്ളിഴായ്ച്ച പകൽ വെട്ടേറ്റത്‌. നിഹാങ്ക് സിഖുകാരാണ് പ്രതികളെന്നാണ് ശിവസേന ആരോപിച്ചത് . അതേസമയം തന്നെ വെറുതേ വിടണമെന്ന് അപേക്ഷിക്കുന്ന താപ്പറിന്റെ  സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. തുടർന്ന് താപ്പറിന്റെ സുരക്ഷയെ മുൻകൂട്ടികണ്ട് രണ്ട് ​ഗൺമാൻമാരെ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ ഇവരെ പിന്നീട് ഒഴിവാക്കിയിരുന്നു .അപ്പോഴാണ് ഇത് മുതലെടുത്ത് ഇയാൾക്ക് നേരെ അക്രമണം നടത്തിയത് .

Continue Reading
കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തം : മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നൽകുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി
Kerala Kerala Mex Kerala mx
1 min read
23

കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തം : മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നൽകുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

July 6, 2024
0

ചെന്നൈ : കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. വിഷമദ്യം കുടിച്ച്‌ മരിച്ചവര്‍ക്ക്  10 ലക്ഷം രൂപ നല്‍കുന്നതെന്തിനാണെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി ചോദ്യം. വിഷമദ്യം കുടിച്ച് മരിച്ചവര്‍ക്ക്‌ ഇത്രയും അധികം നഷ്ടപരിഹാരം നൽകുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലയെന്നും  അപകടത്തില്‍ മരിക്കുന്നവര്‍ക്കാണ്‌ ഇത്തരം നഷ്ടപരിഹാരം നല്‍കുന്നതെങ്കില്‍ അതിനെ അംഗീകരിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. മദ്യംകുടിച്ച് മരിച്ച 65 പേര്‍ക്ക് 10 ലക്ഷം തുക പ്രഖ്യാപിച്ച

Continue Reading
നീന്താൻ എത്തിയ യുവാവ്‌ കുളത്തിൽ ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചു
Kannur Kerala Kerala Mex Kerala mx
1 min read
31

നീന്താൻ എത്തിയ യുവാവ്‌ കുളത്തിൽ ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചു

July 6, 2024
0

ചിറക്കൽ : കുളത്തിൽ നീന്താൻ എത്തിയ യുവാവ്‌ കുളത്തിൽ ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചു. കണ്ണൂരിൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ കുളത്തിൽ നീന്താനെത്തിയ യുവാവാണ് കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചത് . തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജീന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുലാണ് മരിച്ചത്. വെള്ളി വൈകിട്ട് 5.30നായിരുന്നു അപകടം. ഉടൻ നാട്ടുകാർ എകെജി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു അച്ഛൻ: എൻ സന്തോഷ്.

Continue Reading
ഡ്യൂട്ടിക്കിടെ അപകടം : ചികിത്സ പൂർത്തിയാകുന്നതുവരെ ശമ്പളത്തോടെ അവധി അനുവദിക്കാൻ ഉത്തരവ്
Kerala Kerala Mex Kerala mx Palakkad
1 min read
20

ഡ്യൂട്ടിക്കിടെ അപകടം : ചികിത്സ പൂർത്തിയാകുന്നതുവരെ ശമ്പളത്തോടെ അവധി അനുവദിക്കാൻ ഉത്തരവ്

July 6, 2024
0

പാലക്കാട് : അ​ഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ചാൽ ചികിത്സ പൂർത്തിയാകുന്നതുവരെയുള്ള മുഴുവൻ ശമ്പളo അവധി സമയത്ത് അനുവദിക്കാൻ ഉത്തരവായി. ലീവ് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി അനുവദിക്കേണ്ടിവന്നാൽ അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ചികിത്സയ്ക്കായി അവധി അനുവദിക്കുന്നതിന് ഡോക്ടർ സർട്ടിഫിക്കറ്റിനുപുറമേ ഓഫീസ് മേധാവിയുടെ ശുപാർശയുമുണ്ടാകണം. ശമ്പളവും എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഇതിനായി സർക്കാർ സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി. ഏറ്റവും കൂടുതൽ ഔദ്യോഗികകൃത്യനിർവഹണത്തിനിടയിൽ പരിക്കേൽക്കുന്നത്

Continue Reading
പ്രകാശ്‌ ജാവദേക്കറെ തുരത്താൻ ശ്രമം : വി മുരളീധരനും കെ സുരേന്ദ്രനും കനത്ത തിരിച്ചടി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
24

പ്രകാശ്‌ ജാവദേക്കറെ തുരത്താൻ ശ്രമം : വി മുരളീധരനും കെ സുരേന്ദ്രനും കനത്ത തിരിച്ചടി

July 6, 2024
0

തിരുവനന്തപുരം: പ്രകാശ്‌ ജാവദേക്കറെ തുരത്താനുള്ള ശ്രമത്തിൽ വി മുരളീധരനും കെ സുരേന്ദ്രനും കനത്ത തിരിച്ചടി. കേരളത്തിൽ തന്നെ നേതാവായ ജാവദേക്കർ തുടരും. അതേ സമയം അദ്ദേഹത്തെ തുരത്താൻ ശ്രമങ്ങൾ നടത്തിയ വി മുരളീധരനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിന്റ്‌ കോർഡിനേറ്ററായി നിയോഗിച്ചു .ഇദ്ദേഹത്തെ അഖിലേന്ത്യാ പ്രസിഡന്റ്‌ ജെ പി നദ്ദയാണ്‌ നിയമിച്ചത്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഏകോപന ചുമതല മുരളീധരന് നൽകിയത് ഡോ. സംപീത് പത്ര എംപിയാണ് . കേരളത്തിൽ വി മുരളീധരൻ–-കെ

Continue Reading
വരയുടെ മാന്ത്രികൻ ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങള്‍ ഫോട്ടോഗ്രഫിയിലേക്ക്
Kerala Kerala Mex Kerala mx Malappuram
1 min read
18

വരയുടെ മാന്ത്രികൻ ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങള്‍ ഫോട്ടോഗ്രഫിയിലേക്ക്

July 6, 2024
0

എടപ്പാള്‍ : വരയുലൂടെ വ്യത്യസ്തമായ ചിത്രങ്ങൾ നെയ്ത്ത് മാന്ത്രികൻ ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങള്‍ ഫോട്ടോഗ്രഫിയിലേക്ക്. എറണാകുളം, ചെന്നൈ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.ചിത്രങ്ങള്‍ കേടുവരാതെ എക്കാലവും സൂക്ഷിക്കുകയാണ്‌  ലക്ഷ്യം. കൂടുതലും പെയി​ന്റിങ് ചിത്രങ്ങളായതിനാല്‍ കാലപ്പഴക്കം ചെന്നാല്‍ നശിക്കും. ഇത് ഇല്ലാതാക്കാനാണ് ഫോട്ടോഗ്രഫി ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ മകന്‍ ദേവന്‍ പറഞ്ഞു. എം ടി വാസുദേവന്‍ നായരുടെ പള്ളിവാളും കാല്‍ചിലമ്പും എന്ന കഥയിലെ വെളിച്ചപ്പാടിന്റെ ചിത്രമാണ് ആര്‍ടിസ്റ്റ് നമ്പൂതിരി അവസാനമായി വരച്ച ചിത്രം. ഇതും

Continue Reading
5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാറിൽ പേര് ചേർക്കാൻ അവസരം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
17

5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാറിൽ പേര് ചേർക്കാൻ അവസരം

July 6, 2024
0

തിരുവനന്തപുരം : അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാൻ അവസരം. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ, എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. പിന്നീട് കുട്ടികളുടെ അഞ്ചാം വയസ്സിലും 15-ാം വയസ്സിലും ബയോമെട്രിക്‌സ് നിർബന്ധമായും ചേർക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17

Continue Reading
ജൂലൈ 12 ന് വിഴിഞ്ഞം തുറമുഖം ട്രയൽ റൺ – മന്ത്രി വി എൻ വാസവൻ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
33

ജൂലൈ 12 ന് വിഴിഞ്ഞം തുറമുഖം ട്രയൽ റൺ – മന്ത്രി വി എൻ വാസവൻ

July 5, 2024
0

തിരുവനന്തപുരം : ജൂലൈ 12 വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ നടത്തുമെന്ന് മന്ത്രി അറിയിച്ചു. തുറമുഖം അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോട് സമസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത് . വിഴിഞ്ഞത്തേക്ക്‌ ചൈനയിൽ നിന്നുമെത്തിയ 32 ക്രെയിനുകൾ അടുത്ത മാസം കമ്മീഷൻ ചെയ്യാൻ കഴിയും. കസ്റ്റംസ് പോർട്ടിനുൾപ്പെടെ ലഭിക്കേണ്ട എല്ലാ  പ്രധാന അനുമതികളും ഇതിനോടകം ലഭിച്ചിട്ടുണ്ട്‌. വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ കേരളത്തിന്റെ സ്വപ്നം യഥാർഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു. റെയിൽവേ കണക്റ്റിവിറ്റി, നാഷണൽ ഹൈവേ

Continue Reading