Your Image Description Your Image Description

പാറശാല : ട്രെയിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി. വെള്ളി രാവിലെ 7.45നാണ് പോലീസ് പിടികൂടിയത്. കൊച്ചുവേളിയിൽനിന്നും നാഗർകോവിലിലേക്ക് പുറപ്പെട്ട 06433 പാസഞ്ചർ ട്രെയിനിലെ ബാത്റൂമിന് സമീപത്തുള്ള കാർബോർഡിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത് . അതേസമയം ഇത് ആരാണ് കൊണ്ട് വച്ചത് എന്ന് ഇതുവരെയും വ്യക്തമല്ല. കഞ്ചാവ് കയറ്റി അയച്ചശേഷം ഫോൺ വഴി ബന്ധപ്പെട്ട്   തമിഴ്നാട്ടിലെ റെയിൽവേ സ്റ്റേഷൻ എത്തിക്കുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ട്രെയിൻ മാർഗം കൊണ്ടുവന്ന കഞ്ചാവ് ആഴ്ചകൾക്ക് മുമ്പും റെയിൽവേ പൊലീസ് ഇവിടുന്ന് പിടികൂടിയിരുന്നു. എഎസ്ഐ ശോഭന, ജിഎസ്ഐ ജസ്റ്റിൻരാജ്, സിപിഒമാരായ ജോസ്, പ്രദീപ്, അഭിലാഷ് എന്നിവരുടെ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *