Your Image Description Your Image Description

ചിറക്കൽ : കുളത്തിൽ നീന്താൻ എത്തിയ യുവാവ്‌ കുളത്തിൽ ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചു. കണ്ണൂരിൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ കുളത്തിൽ നീന്താനെത്തിയ യുവാവാണ് കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചത് . തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജീന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുലാണ് മരിച്ചത്.

വെള്ളി വൈകിട്ട് 5.30നായിരുന്നു അപകടം. ഉടൻ നാട്ടുകാർ എകെജി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു അച്ഛൻ: എൻ സന്തോഷ്. അമ്മ: എസ് ഷൈമ. സഹോദരൻ: ശരത്ത്.

 

Leave a Reply

Your email address will not be published. Required fields are marked *