Your Image Description Your Image Description

തിരുവനന്തപുരം : ജൂലൈ 12 വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ നടത്തുമെന്ന് മന്ത്രി അറിയിച്ചു. തുറമുഖം അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോട് സമസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത് .

വിഴിഞ്ഞത്തേക്ക്‌ ചൈനയിൽ നിന്നുമെത്തിയ 32 ക്രെയിനുകൾ അടുത്ത മാസം കമ്മീഷൻ ചെയ്യാൻ കഴിയും. കസ്റ്റംസ് പോർട്ടിനുൾപ്പെടെ ലഭിക്കേണ്ട എല്ലാ  പ്രധാന അനുമതികളും ഇതിനോടകം ലഭിച്ചിട്ടുണ്ട്‌. വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ കേരളത്തിന്റെ സ്വപ്നം യഥാർഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു.

റെയിൽവേ കണക്റ്റിവിറ്റി, നാഷണൽ ഹൈവേ എന്നിവയ്‌ക്ക്‌ അനുമതിയായിട്ടുണ്ട്‌. റെയിൽവേ കണക്റ്റിവിറ്റി 2 വർഷം കൊണ്ട് തീർക്കും. മറ്റ് അവസാന ഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *