Your Image Description Your Image Description

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളം കളി കാണാൻ യാത്രക്കാർക്ക് പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി.
ഓഗസ്റ്റ് 10 നാണ് പുന്നമടക്കായലില്‍ നെഹ്റു ട്രോഫി വളളം കളി കാണാൻ ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

.വളളം കളി പ്രേമികൾക്കായി കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ   വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .അതിനായി വിവിധ ജില്ലകളില്‍ നിന്നും ട്രിപ്പുകൾ ക്രമീകരിച്ചിയിട്ടുണ്ട് .

കഴിഞ്ഞ വർഷങ്ങളിൽ കെഎസ്ആർടിസി വഴിയുള്ള ടിക്കറ്റ്‌വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത് . അതേസമയം കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ കൂടുതൽ ബസുകൾ  കൂടുതൽ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സംവിധാനവും ഒരുക്കാൻ  കെഎസ്ആർടിസി തയ്യാറെടുക്കുന്നു. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ്  യാത്ര ക്രമീകരിച്ചിരിക്കുന്നത്.  ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ :-+919846475874.

വിവിധ ടിക്കറ്റ് നിരക്കുകള്‍

1. ടൂറിസ്റ്റ് ഗോള്‍ഡ്
(നെഹ്രു പവലിയന്‍)
RS 3000/-

2. ടൂറിസ്റ്റ് സില്‍വര്‍
(നെഹ്രു പവലിയന്‍)
RS 2500/-

3. റോസ് കോര്‍ണര്‍
(ചെയര്‍)
RS 1000/-

4. വിക്ടറി ലെയ്ന്‍
(വുഡന്‍ ഗാലറി)
RS 500/-

Leave a Reply

Your email address will not be published. Required fields are marked *