Your Image Description Your Image Description

സന്ദീപ് റെഡ്ഡി വാംഗ സംവിധാനത്തിൽ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദക്ഷിണ കൊറിയന്‍ താരം മാങ് ഡോങ് സ്യൂക്ക് പ്രധാന വില്ലനെ അവതരിപ്പിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സിനിമ മേഖലയിൽ ചർച്ചയാക്കുന്നത് .ട്രെയിന്‍ ടു ബുസാന്‍, ദ കോപ്, ദ ഡെവിള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമൊട്ടാകെയുള്ളവരുടെ ശ്രദ്ധ നേടിയ നടൻ മാങ് ഡോങ് സ്യൂക്ക്. സൗത്ത് കൊറിയയിലെ മുന്‍നിര നായകന്‍ കൂടിയായ ഇദ്ദേഹത്തിന് ഇന്ത്യയില്‍ ഒട്ടേറെ ആരാധകരുണ്ട്.

മോഹന്‍ലാലിനെ നായകനക്കി പൃഥ്വിരാജ് സംവിധാനത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രം ‘എമ്പുരാനി’ല്‍ മാങ് ഡോങ് സ്യൂക്ക് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ‘സ്പിരിറ്റി’ല്‍ മാങ് ഡോങ് സ്യൂക്ക് വേഷമിടുമെന്ന് ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് വന്നിരുന്നു .

‘അനിമലി’ന് ശേഷം റണ്‍ബീര്‍ കപൂര്‍ നായകനായി എത്തി സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രo ‘സ്പിരിറ്റ്.’ 2024 ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്ന ദിനത്തില്‍ തന്നെ സിനിമ 150 കോടിയോളം വരുമാനം നേടുമെന്നും സന്ദീപ് റെഡ്ഡി അവകാശപ്പെട്ടത് വലിയ ചര്‍ച്ച വിഷയമായിരുന്നു .

 

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’ഇന്ത്യയില്‍നിന്ന് മാത്രം 500 കോടിയിലേറെ വരുമാനം നേടിയിരുന്നു .ഈ ചിത്രം നിർമിച്ചത് വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്താണ്. 2024 ജൂണ്‍ 27-ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് വേഫറര്‍ ഫിലിംസാണ്.

അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ശോഭന, ദീപിക പദുക്കോണ്‍, അന്ന ബെന്‍, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഇന്ത്യന്‍ പുരാണങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ്.

Leave a Reply

Your email address will not be published. Required fields are marked *