Your Image Description Your Image Description

 

 

കളമശേരി: വിദ്യാർഥിനിയെ കടന്നു പിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സിൻഡിക്കറ്റ് അംഗത്തിനെതിരെ പൊലീസ് കേസ്. ഇടത് നേതാവ് കൂടിയായ പി.കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. ഈ സംഭവത്തിൽ നേരത്തെ തന്നെ ബേബിക്കെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ വിദ്യാർത്ഥിനിയുടെ പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സർവകലാശാല ബേബിക്കെതിരെ നടപടി എടുത്തില്ല. കഴിഞ്ഞ ദിവസം പരാതിക്കാരി സർവകലാശാലയ്ക്ക് പരാതി നൽകി. ഈ പരാതി സർവകലാശാല അധികൃതർ കളമശേരി പൊലീസിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *