Your Image Description Your Image Description

തിരുവനന്തപുരം: പ്രകാശ്‌ ജാവദേക്കറെ തുരത്താനുള്ള ശ്രമത്തിൽ വി മുരളീധരനും കെ സുരേന്ദ്രനും കനത്ത തിരിച്ചടി. കേരളത്തിൽ തന്നെ നേതാവായ ജാവദേക്കർ തുടരും. അതേ സമയം അദ്ദേഹത്തെ തുരത്താൻ ശ്രമങ്ങൾ നടത്തിയ വി മുരളീധരനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിന്റ്‌ കോർഡിനേറ്ററായി നിയോഗിച്ചു .ഇദ്ദേഹത്തെ അഖിലേന്ത്യാ പ്രസിഡന്റ്‌ ജെ പി നദ്ദയാണ്‌ നിയമിച്ചത്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഏകോപന ചുമതല മുരളീധരന് നൽകിയത് ഡോ. സംപീത് പത്ര എംപിയാണ് .

കേരളത്തിൽ വി മുരളീധരൻ–-കെ സുരേന്ദ്രൻ കൂട്ടുകെട്ടിന്റെ അപ്രമാദിത്വത്തിനെതിരേ പ്രകാശ്‌ ജാവദേക്കർ നിലപാട്‌ സ്വീകരിച്ചിരുന്നു. എല്ലാവരേയുംസഹകരിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്റെ നിർദേശം ഔദ്യോഗീക പക്ഷം അംഗീകരിച്ചിരുന്നില്ല. തുടർന്ന്‌ കേരളത്തിലെ വിഭാഗീയതയെക്കുറിച്ച്‌ ജാവദേക്കർ കേന്ദ്രനേതൃത്വത്തിന്‌ റിപ്പോർട്ട്‌ നൽകി. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ജാവദേക്കറെ മാറ്റാൻ ഔദ്യോഗീകപക്ഷവും ശ്രമിച്ചുകൊണ്ടേയിരുന്നു. ഇടയ്‌ക്ക്‌ തെലങ്കാനയുടെ തെരഞ്ഞെടുപ്പ്‌ ചുമതയിലേക്ക്‌ അദ്ദേഹത്തെ നിയോഗിച്ചപ്പോൾ കേരളത്തിൽ പുതിയ പ്രഭാരി വരും എന്ന പ്രചരണം ബിജെപിക്കുള്ളിൽനിന്നുയർന്നിരുന്നു. പക്ഷേ, അദ്ദേഹം തിരിച്ചെത്തി. ജാവദേക്കറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മുരളീധരനെ കേരളത്തിൽനിന്ന്‌ മാറ്റിയതെന്ന്‌ ഒരു വിഭാഗം നേതാക്കൾ പറയുന്നത് .

എംപി അപരാജിത സാരംഗി ഭുവനേശ്വറിൽ നിന്നുള്ള കേരളത്തിന്റെ സഹപ്രഭാരിയാണ് . അനിൽ ആന്റണി പത്തനംതിട്ടയിൽ തോറ്റതോടെ മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളുടെ പ്രഭാരിയായും നിയോഗിച്ചു. 23 സംസ്ഥാനങ്ങളുടെ പ്രഭാരിമാരെയും സഹപ്രഭാരിമാരെയുമാണ് പുതുക്കി കേരളമടക്കം നിയോഗിച്ചിട്ടുള്ളത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *