ലിവ അന്താരാഷ്ട്ര ഉത്സവം പുരോഗമിക്കുന്നു
World
0 min read
121

ലിവ അന്താരാഷ്ട്ര ഉത്സവം പുരോഗമിക്കുന്നു

December 21, 2023
0

വിനോദസഞ്ചാര, കായികമേഖലകൾക്ക് ഉണർവേകി ലിവ അന്താരാഷ്ട്ര ഉത്സവം പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്ന് ഒട്ടേറെപ്പേർ അൽ ദഫ്രയിലെ ഉത്സവ നഗരിയിലേക്കെത്തുന്നുണ്ട്. അബുദാബി സാമ്പത്തിക വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് ലിവ സ്പോർട്സ് ക്ലബ്ബാണ് ഉത്സവം നടത്തുന്നത്. സാഹസിക വാഹനപ്രകടനങ്ങളുൾപ്പെടെ യുവ കായികതാരങ്ങളെ ആകർഷിക്കുന്ന മത്സരങ്ങളുമുണ്ട്. ഫാൽക്കണറി, കുതിരപ്പന്തയം എന്നീ പരമ്പരാഗത മത്സരങ്ങളും ശ്രദ്ധയാകർഷിക്കുന്നുണ്ട്. ലിവ അന്താരാഷ്ട്ര ഉത്സവം ഈ മാസം 31 വരെയുണ്ടാകും.

Continue Reading
എയർബാഗിൽ തകരാർ; 10ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോറ്റ
Auto
1 min read
98

എയർബാഗിൽ തകരാർ; 10ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോറ്റ

December 21, 2023
0

വാഷിംഗ്ടണ്‍: എയർബാഗിലെ തകരാറിന് പിന്നാലെ നിരവധി പേർക്ക് പരിക്ക്. 10ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോറ്റ. ടൊയോറ്റയുടയും ലക്സസിന്റേയും വിവിധ മോഡൽ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്. കൃത്യമായ രീതിയിൽ മുന്‍ സീറ്റിലെ എയർ ബാഗ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയിൽ 1 മില്യണ്‍ കാറുകൾ തിരികെ വിളിച്ചിരിക്കുന്നതെന്നാണ് പ്രമുഖ കാർ നിർമാതാക്കളായ ടൊയോറ്റ ബുധനാഴ്ച വിശദമാക്കിയത്. ഒസിഎസ് സംവിധാനത്തിലുണ്ടായ സെന്‍സർ തകരാറാണ് കുഴപ്പത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഒക്യുപെന്‍റ് ക്ലാസിഫിക്കേഷന്‍

Continue Reading
ഓപ്പറേഷന്‍ മത്സ്യ: പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ പരിശോധന
Kerala
1 min read
106

ഓപ്പറേഷന്‍ മത്സ്യ: പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ പരിശോധന

December 21, 2023
0

പാലക്കാട്: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പട്ടാമ്പി മീന്‍മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി. മാര്‍ക്കറ്റിലെ മത്സ്യ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്നും 34 സാമ്പിളുകള്‍ പരിശോധിച്ചു. ചീഞ്ഞു തുടങ്ങിയതും യഥാവിധി ഐസ് ഉപയോഗിച്ച് സൂക്ഷിക്കാത്തതുമായ ഉപയോഗയോഗ്യമല്ലാത്ത 100 കിലോയോളം മത്സ്യം കണ്ടെത്തി നശിപ്പിച്ചു കളഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഒന്നും കണ്ടെത്താനായിട്ടില്ല. പട്ടാമ്പി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. സി.കെ അഞ്ജലി, ഷൊര്‍ണൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ

Continue Reading
‘നേര്’ ന്റെ റിലീസിന് വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി; നാളെ നിര്‍ണായകം
Cinema
1 min read
135

‘നേര്’ ന്റെ റിലീസിന് വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി; നാളെ നിര്‍ണായകം

December 21, 2023
0

കൊച്ചി: ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം ‘നേര്’ ന്റെ റിലീസിന് വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. സിനിമയില്‍ കഥയുടെ ക്രെഡിറ്റ് നല്‍കിയിട്ടില്ല, പ്രതിഫലം നല്‍കിയില്ല എന്നീ പരാതികളാണ് ഹര്‍ജിക്കാരനായ എഴുത്തുകാരന്‍ ദീപു കെ ഉണ്ണി ഉന്നയിച്ചത്. ഈ പേരില്‍ സിനിമയുടെ റിലീസ് തടയാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും.

Continue Reading
സമസ്ത മേഖലകളിലും സംസ്ഥാനത്തിന് പുരോഗതി നേടാനായി : മുഖ്യമന്ത്രി
Kerala Latest News
0 min read
156

സമസ്ത മേഖലകളിലും സംസ്ഥാനത്തിന് പുരോഗതി നേടാനായി : മുഖ്യമന്ത്രി

December 21, 2023
0

തിരുവനന്തപുരം:  കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളർച്ചയിലും  ഉത്പ്പാദനത്തിലും പ്രതിശീർഷ വരുമാനത്തിലും മികച്ച വളർച്ച നേടാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ.  2016 നെ അപേക്ഷിച്ച് എട്ടു ശതമാനം ആഭ്യന്തര വളർച്ചയും  തനത് വരുമാനത്തിൽ 41 ശതമാനം വർദ്ധനവും കൈവരിച്ചു.   ആഭ്യന്തര ഉൽപ്പാദനം  അഞ്ചു ലക്ഷം കോടിയിൽ നിന്നും ഇപ്പോൾ 10 ലക്ഷം കോടിയിൽപരമായി.  പ്രതിശീർഷ വരുമാനം ഒരുലക്ഷത്തി നാൽപ്പത്തിയെട്ടായിരം  രൂപയിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയായി വർദ്ധിച്ചതായും  അദ്ദേഹം പറഞ്ഞു. മാമം മൈതാനത്ത്

Continue Reading
അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുന്ന നൂതനസംവിധാനം നടപ്പാക്കി സൗദി
World
1 min read
92

അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുന്ന നൂതനസംവിധാനം നടപ്പാക്കി സൗദി

December 21, 2023
0

അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുന്ന നൂതനസംവിധാനം സൗദി വിദേശകാര്യ മന്ത്രാലയം നടപ്പാക്കി. ‘സൗദി വിസ’ എന്നപേരിൽ ഇതിനായി പ്രത്യേക ഡിജിറ്റൽ വെബ് പോർട്ടൽ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് വിസാനടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കിയതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് പുതിയ വിസ ലഭിക്കുക. ഹജജ്, ഉംറ, ടൂറിസം, ബിസിനസ്, സന്ദർശന, തൊഴിൽ വിസകൾക്കെല്ലാം ഇനിമുതൽ പുതിയ വെബ് പോർട്ടൽ വഴി അപേക്ഷിക്കാൻ സാധിക്കും. 30 – ലേറെ

Continue Reading
വയോജനങ്ങളെ ചേര്‍ത്ത് പിടിച്ച് കാരണവര്‍ക്കൂട്ടം
Kerala
1 min read
91

വയോജനങ്ങളെ ചേര്‍ത്ത് പിടിച്ച് കാരണവര്‍ക്കൂട്ടം

December 21, 2023
0

പാലക്കാട്: വയോജനങ്ങള്‍ക്കായി കാരണവര്‍ക്കൂട്ടം സംഗമം സംഘടിപ്പിച്ച് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സംഗമത്തില്‍ വയോജനങ്ങള്‍ക്കായി നിയമബോധവത്ക്കരണം എന്ന വിഷയത്തില്‍ അഡ്വ. ഷാബിറയും മാനസികാരോഗ്യം എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസനും ക്ലാസെടുത്തു. വയോജനങ്ങളുടെ കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടന്നു. 250 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. നാട്ടുകല്‍ പകല്‍വീട്ടില്‍ സംഘടിപ്പിച്ച പരിപാടി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന

Continue Reading
ഹിറ ഗുഹപാതയുടെ ആദ്യഘട്ട നവീകരണം പൂർത്തിയായി
World
0 min read
109

ഹിറ ഗുഹപാതയുടെ ആദ്യഘട്ട നവീകരണം പൂർത്തിയായി

December 21, 2023
0

ഹിറ ഗുഹപാതയുടെ ആദ്യഘട്ട നവീകരണം പൂർത്തിയായി. പദ്ധതിപൂർത്തീകരണത്തിന്റെ ഉദ്ഘാടനം മക്കയിൽ നടന്നു.മക്കയിലെ ഹിറ കൾച്ചറൽ ജില്ലയിൽനിന്നുള്ള പ്രതിനിധികൾ ഹിറ നവീകരണപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായവിവരം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഖുർആൻ ആദ്യ വാക്യങ്ങൾ അവതരിച്ച, ഇസ്‌ലാംമത വിശ്വാസികൾ പ്രാധാന്യംകല്പിക്കുന്ന സ്ഥലമാണ് ഹിറ ഗുഹ. ഉംറ, ഹജ്ജ് തീർഥാടകർക്ക് വൈജ്ഞാനിക അറിവ് നൽകുന്നതിനുള്ള ‘സൗദി വിഷൻ 2030’ന്റെ ഭാഗമാണ് ഹിറാ ഗുഹാ നവീകരണപദ്ധതി. ആദ്യഘട്ടം പൂർത്തിയായതോടെ ഗുഹയിലേക്കുള്ള കയറ്റം കൂടുതൽ എളുപ്പമാകും. ഹിറയിൽ വികസനപ്രവർത്തനങ്ങൾ

Continue Reading
‘സലാര്‍’ ഫൈനല്‍ സോംഗ് പുറത്ത്; ചിത്രം നാളെ പ്രേക്ഷകരിലേക്ക്
Cinema
1 min read
159

‘സലാര്‍’ ഫൈനല്‍ സോംഗ് പുറത്ത്; ചിത്രം നാളെ പ്രേക്ഷകരിലേക്ക്

December 21, 2023
0

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഇത്രയധികം കാത്തിരിപ്പ് ഉയര്‍ത്തിയ ഒരു ചിത്രം സലാറിനെപ്പോലെ മറ്റൊന്നില്ല. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ബാഹുബലി താരം പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് ഈ വന്‍ പ്രീ റിലീസ് ഹൈപ്പിന് കാരണം. കെജിഎഫിന് മുന്‍പേ പ്രശാന്ത് നീലിന്റെ മനസിലുണ്ടായിരുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം നാളെ തിയറ്ററുകളിലേക്ക് എത്തുന്നത്. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന കാര്യമാണ്.

Continue Reading
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആഗോള അംഗീകാരം
National
1 min read
82

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആഗോള അംഗീകാരം

December 21, 2023
0

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആഗോള അംഗീകാരം. ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളില്‍ ഒന്നായാണ് ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളം യുനെസ്‌കോയുടെ ‘പ്രിക്സ് വെര്‍സെയ്ല്‍സ് 2023’ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ അകത്തളത്തിന്റെ മനോഹാരിതയ്ക്കാണ് കെംപഗൗഡ വിമാനത്താവളത്തിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഏറ്റവും സുന്ദരമായ നിര്‍മിതികള്‍ക്കാണ് യുനെസ്‌കോ എല്ലാ വര്‍ഷവും പ്രിക്സ് വെര്‍സെയ്ല്‍സ് പുരസ്‌കാരം നല്‍കിവരുന്നത്. 2023-ലെ പ്രിക്സ് വെര്‍സെയ്ല്‍സ് പുരസ്‌കാര നിര്‍ണയസമിതിയുടെ അധ്യക്ഷന്‍ പ്രശസ്ത ലെബനീസ് ഫാഷന്‍ ഡിസൈനറായ എലീ സാബ് ആണ്.

Continue Reading