Your Image Description Your Image Description

പ്രീമിയം എസ്‍യുവി ടിഗ്വാൻ ആർ ലൈനിന്റെ ബുക്കിങ് ആരംഭിച്ച് ഫോക്സ്‌വാഗൻ ഇന്ത്യ. പെർഫോമൻസ് പ്രീമിയം എസ്‍യുവി ഫോക്സ്‌വാഗൻ ഡീലർഷിപ്പിലൂടെയോ അല്ലെങ്കിൽ ഫോക്സ്‌വാഗൻ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയോ മുതൽ ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിയിക്കുന്നത്. ഏപ്രിൽ 14 മുതൽ വാഹനം വിതരണം ചെയ്യും. ഇതു കൂടാതെ ഗോൾഫ് ജിടിഐ എംകെ 8.5 ന്റെ ബുക്കിങ്ങും ഫോക്സ്‌വാഗൻ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം വിപണിയിലെത്തുന്ന പെർഫോമൻസ് ഹാച്ച്ബാക്ക് ഓൺലൈനിലൂടെ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. എംക്യുബി പ്ലാറ്റ്‌ഫോമിൽ എത്തുന്ന ടിഗ്വാന് 4539എംഎം നീളവും 1656 എംഎം ഉയരവും 1859 എംഎം വീതിയുമാണുള്ളത്. പൂർണമായും ഇരക്കുമതി ചെയ്യുന്ന വാഹനത്തിൽ 2.0 ലീറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ്. 204 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനും ഫോർ മോഷൻ ഓൾ വീൽ ഡ്രൈവ് സംവിധാനവുമുണ്ട്. 100 കിലോമീറ്റർ സഞ്ചരിക്കാൻ 7.1 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ വാഹനത്തിന്റെ പരമാവനധി വേഗം 229 കിലോമീറ്ററാണ്. സ്പോർട്ടിയറായ രൂപമാണ് ഈ പെർഫോമൻസ് എസ്‍യുവിക്ക്. ഐക്യു ലൈറ്റ് മെട്രിക്‌സ് ഹെഡ്‌ലാംപ്, എൽഇഡി സ്ട്രിപ് നൽകിയിട്ടുണ്ട്. പിന്നിൽ മൂന്നു വ്യത്യസ്ത എൽഇഡി ക്ലസ്റ്ററുകൾ നൽകിയിരിക്കുന്നു. സ്പോർട്ടി 20 ഇഞ്ച് ട്യുവൽ ടോൺ അലോയ് വീലുകളാണ്. ഉള്ളിൽ 15.1 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും. മുന്നിൽ വെന്റിലേറ്റഡ് സീറ്റുകളാണ് കൂടാതെ സീറ്റുകളിൽ മസാജിങ് സൗകര്യവുമുണ്ട്. മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിങ്, പനോരമിക് സൺറൂഫ്, ഒഎൽഇഡി സ്‌ക്രീനുള്ള റോട്ടറി കൺട്രോളർ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകളുള്ള എഡിഎസ്, പാർക്ക് അസിസ്റ്റ് പ്രൊ, റിമോട്ട് പാർക്കിങ് സൗകര്യം എന്നിങ്ങനെ നിരവധി ഫീച്ചറുകൾ പുതിയ ട്വിഗാനിലുണ്ട്. പെർസിമോൺ റെഡ് മെറ്റാലിക്, നൈറ്റ്‌ഷെയ്ഡ് ബ്ലൂ മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, ഒറിക്‌സ് വൈറ്റ് മദർ ഓഫ് പേൾ ഇഫക്റ്റ്, സിപ്രെസിനോ ഗ്രീൻ മെറ്റാലിക്, ഓയിസ്റ്റർ സിൽവർ മെറ്റാലിക് എന്നിവയാണ് ഈ നിറങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *