Your Image Description Your Image Description

വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമർശം. ഇതിന് ബംഗ്ലദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്. എന്നാൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്കൾ മതപരമായ സഹിഷ്ണുത തുടരുന്നവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇതു പറയുമ്പോൾ യോഗി ആദിത്യനാഥനോട് ഒരു കാര്യം, നിങ്ങൾ ഹിന്ദു രാഷ്ട്രം എന്ന മുദ്രകുത്തി മുസ്ലീങ്ങളെ ഓടിച്ച് ഹിന്ദുക്കളെ മാത്രം വാഴിക്കാൻ ശ്രമിക്കുന്ന ഭാരതം എന്ന രാജ്യത്ത് നിങ്ങളീ പറയുന്നതൊക്കെ വാസ്തവം ആയിരിക്കും .പക്ഷേ മതേതരത്വമുണ്ടായിരുന്ന ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും പാഴ്സിയും ഒരേ സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ജീവിച്ചിരുന്ന ഇന്ത്യ എന്ന രാജ്യത്തിൽ മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ,മതങ്ങൾ ഉണ്ടായിരുന്നില്ല. എന്നു ബിജെപി സർക്കാർ അധികാരത്തിൽ വന്നോ അന്നുമുതലാണ് ഇന്ത്യയിൽ ഇത്രയേറെ മത തീവ്രവാദം വ്യാപിച്ചത് എന്ന് വേണം പറയാൻ. ഹിന്ദുവെന്നും മുസ്ലീം എന്നും വിളിച്ച് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ഭിന്നിപിച്ച് ഭരിക്കുക എന്നുള്ള പഴയ ഭരണ തന്ത്രമാണ് മോദി ഇതിന് വേണ്ടി ഉപയോഗിച്ചത്. ഹിന്ദുവും മുസ്ലിം ക്രിസ്ത്യനും അല്ല മതം മറന്നു മനുഷ്യനായി ഒരുമിച്ചു നിന്നാൽ മോദിയുടെ മത വിഷം ഇവിടെ പടർത്താൻ കഴിയില്ല എന്ന വ്യക്തമായ ബോധത്തിൽ പണം എറിഞ്ഞു പിടിച്ച അധികാരം കാലാകാലങ്ങളിൽ നിലനിർത്താൻ കഴിയില്ല എന്നും അധികാരത്തിൽ ഇരിക്കുന്ന സമയത്ത് തന്നെ അതിനുവേണ്ട കുതന്ത്രങ്ങൾ മെനഞ്ഞു വക്കണം എന്നുമുള്ള ബോധത്തിൽ ഏറ്റവും എളുപ്പം മനുഷ്യന്‍റെ തലച്ചോറിലേക്ക് ഇഞ്ചക്ട് ചെയ്യാൻ പറ്റുന്ന വിദ്വേഷം മതമാണെന്നുള്ള തിരിച്ചറിവിൽ മോദി അത് ചെയ്തു എന്നതാണ് വാസ്തവം. യോഗി പറയുന്ന ബംഗ്ലാദേശിലും പാക്കിസ്ഥാനിലും മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നവരും കൊല്ലുന്നവരും ഉണ്ടാകാം. പക്ഷേ നമ്മുടെ ഇന്ത്യ അങ്ങനെ ആയിരുന്നില്ല. അങ്ങനെയുള്ള ഒരു ഇന്ത്യയിൽ ഹിന്ദു മത ഭ്രാന്ത് വളർത്തിയെടുത്തത് ബിജെപി സർക്കാർ തന്നെയാണ്. ഇന്ത്യ ഇങ്ങനെ ആയിരുന്നില്ല മോദി സർക്കാരെ. ഇന്ത്യയിലെ ജനങ്ങളും ഇങ്ങനെയായിരുന്നില്ല .ഇന്ത്യയിലെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും മതമുണ്ടായിരുന്നില്ല. ഇന്ത്യയിലെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വർഗീയത ഉണ്ടായിരുന്നില്ല. അവർ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുകയും കൊല്ലുകയും ചെയ്തിരുന്നില്ല. പക്ഷേ മോദി സർക്കാർ എന്ന് അധികാരത്തിൽ വന്നു ഹിന്ദു രാഷ്ട്രം പണിയാൻ ശ്രമിച്ചോ അന്നുമുതലാണ് ഇന്ത്യയിൽ ഈ പറയുന്ന മതവും മതവിദ്വേഷവും തമ്മിൽ തല്ലും കൊലയും ഒക്കെ ഉണ്ടായത്. അധികാരം നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള കുടില തന്ത്രമായിരുന്നിരിക്കാം, ഇന്ത്യ മുഴുവൻ വിറ്റഴിച്ച് സർവ്വാധിപനായി വാഴാനുള്ള അതിമോഹമായിരുന്നിരിക്കാം, പക്ഷേ എന്തിന്റെ പേരിലാണെങ്കിലും ഒരു രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ മനസ്സിൽ മതത്തിന്റെ അസഹിഷ്ണുതയുടെ വിത്തുകൾ പാകിയത് പൊറുക്കാനാവാത്ത തെറ്റ് തന്നെയാണ് എന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും‘‘കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ആദിത്യനാഥ് പറഞ്ഞത് . എന്നാൽ 2017ന് ശേഷം യുപിയിൽ കലാപമുണ്ടായിട്ടില്ല എന്നും യുപിയിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാർ എട്ട് വർഷം പൂർത്തിയാക്കി. 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങൾ അവസാനിച്ചു എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 2017ന് മുൻപ് യുപിയിൽ കലാപങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഹിന്ദുവിന്റെ കടകൾ കത്തിച്ചിരുന്നെങ്കിൽ, മുസ്‌ലിംകളുടെ കടകളും കത്തുമായിരുന്നു. ഹിന്ദുവിന്റെ വീടുകൾ കത്തുന്നുണ്ടെങ്കിൽ, മുസ്‌ലിംകളുടെ വീടുകളും കത്തുമായിരുന്നു. എന്നാൽ 2017ന് ശേഷം കലാപം നിലച്ചു എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.ഹിന്ദുമതത്തിന്റെ പേരിൽ മുസ്ലിങ്ങളെയും ഹിന്ദുക്കളിൽ താഴ്ന്ന മതക്കാരെയും സ്ത്രീകളെയും കൊന്നും കൊലവിളിച്ചും ഭയപ്പെടുത്തിയും വായടപ്പിച്ചു വച്ചിരിക്കുന്ന വിദ്യാഭ്യാസം കൊടിയ പാപമാണ് എന്ന പേരിൽ അത് തടഞ്ഞു വയ്ക്കുന്ന ഉത്തരേന്ത്യയിൽ എന്ത് വർഗീയ കലാപം ഉണ്ടാകാനാണ് ,ഉണ്ടായാൽ തന്നെ അത് പുറത്തെത്തിക്കാൻ ധൈര്യം ആർക്കാണ് ?എന്നിട്ട് ഈ പറയുന്നതിൽ എന്താണ് ന്യായം ?

Leave a Reply

Your email address will not be published. Required fields are marked *