Kerala Kerala Mex Kerala mx Tech
1 min read
51

നാഗ് മാര്‍ക്ക് 2 : ഇന്ത്യയുടെ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷണം വിജയകരം

4 months ago
0

രാജസ്ഥാൻ: ഇന്ത്യയുടെ നാഗ് മാര്‍ക്ക് 2 (Nag Mk 2) ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. മൂന്നാം തലമുറ ടാങ്ക് വേധ മിസൈലാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് നാഗ് മാര്‍ക്ക് 2. മൂന്ന് ഫീല്‍ഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂര്‍ത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
62

‘വി’ ഉപഭോക്താക്കള്‍ക്ക് മഹാ കുംഭമേളയുടെ തല്‍സമയ  പ്രക്ഷേപണം ലഭ്യമാകും

4 months ago
0

കൊച്ചി: മഹാ കുംഭമേളയുടെ തല്‍സമയ പ്രക്ഷേപണം വി ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. സ്നാനം, പ്രദക്ഷണം, ഗംഗാ ആരതി തുടങ്ങിയവ പ്രയാഗ്രാജില്‍ നിന്ന് വി മൂവീസ് ആന്‍റ് ടിവി ആപ്പിലൂടെയോ വി ആപ്പിലൂടെയോ നേരിട്ടു വീക്ഷിക്കാം.  വി മൂവീസ് ആന്‍റ് ടിവി വഴി ഇവയുടെ ലൈവ് സ്ട്രീമിങിനായി മുന്‍നിര ടെലകോം സേവനദാതാക്കളായ വിയും  ഷീമാരൂവും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.  ജനുവരി 14-ലെ മകര സംക്രാന്തി, ജനുവരി 29-ലെ മൗനി അമാവാസ്യ, ഫെബ്രുവരി 26-ലെ മഹാ ശിവരാത്രി എന്നീ ദിവസങ്ങളിലെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
57

ഓലയിൽ നിന്ന് ഈർക്കിൽ വേർതിരിക്കുന്ന യന്ത്രവുമായി ഐടിഐ വിദ്യാർത്ഥികൾ

4 months ago
0

തൃശൂർ: തെങ്ങോലയിൽ നിന്ന് ഈർക്കിൽ വേര്‍തിരിച്ചെടുക്കുന്ന യന്ത്രവുമായി വിദ്യാർത്ഥികൾ. വള്ളിയോട് സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളജിലെ ഐ.ടി.ഐ ട്രേഡിലുള്ള എം.എ.വി വിദ്യാര്‍ഥികളുടേതാണ് നൂതനമായ കണ്ടുപിടുത്തം. യന്ത്രം പ്രവർത്തിക്കുന്നത് ഇലക്ട്രിക് മോട്ടോര്‍, വീല്‍, ബ്ലേഡ്, ബെല്‍റ്റ് തുടങ്ങിയവയുടെ സംയോജനത്തിലാണ്. വളരെ കുറഞ്ഞ ചെലവില്‍ ചൂല്‍ നിര്‍മിച്ച് വരുമാനം കണ്ടെത്താമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. യന്ത്രത്തിനുള്ളില്‍ ഓല വച്ചുകൊടുത്താല്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഓലയും ഈര്‍ക്കിലിയും വെവ്വേറെയായി കിട്ടും. മിനിറ്റുകള്‍ക്കുള്ളില്‍ ചൂല്‍ക്കെട്ടുകളുണ്ടാക്കിയെടുക്കാമെന്നതാണ്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
75

രണ്ട് വര്‍ഷ സൗജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍: ഓഫറുമായി റിലയന്‍സ് ജിയോ

4 months ago
0

മുംബൈ: ‍ ഉപഭോക്താക്കള്‍ക്കായി രണ്ട് വര്‍ഷം സൗജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ.ജിയോഫൈബര്‍/എയര്‍ഫൈബര്‍ എന്നിവയിൽ 888 രൂപ മുതല്‍ 3499 രൂപ വരെയുള്ള പോസ്റ്റ്‌പെയ്ഡ് ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ ഉള്ളവര്‍ക്കാണ് ജിയോയുടെ ഈ ഓഫര്‍ ലഭ്യമാകുക. രണ്ട് വര്‍ഷത്തേക്ക് പരസ്യങ്ങളില്ലാതെ യൂട്യൂബ് കാണാനാവുന്ന പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ജിയോഫൈബര്‍, എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് റിലയന്‍സ് ജിയോ. 888, 1199, 1499, 2499, 3499 എന്നീ പാക്കേജുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
76

‘ഡെയ്‍ലി ലിസൺ’; പുതിയ ഓഡിയോ വാർത്താ ഫീച്ചറുമായി ഗൂഗിൾ

4 months ago
0

ഗൂഗിളിന് പുതിയ ഫീച്ചർ വരുന്നു. ലോകത്ത് നടക്കുന്ന പ്രധാന വാർത്തകളിൽ ഓരോ ഉപയോക്താവിന്റെയും അഭിരുചിക്കനുസരിച്ചുള്ളവ ​പ്രത്യേകം തിരഞ്ഞെടുത്ത് ചെറിയ ഓഡിയോ വാർത്തകളാക്കി ലഭ്യമാക്കുന്ന ഫീച്ചറാണിത്. ‘ഗൂഗിൾ ഡിസ്കവറി’ൽ ഉപയോക്താവിന്റെ സെർച്ച് ഹിസ്റ്ററിയും ആക്ടിവിറ്റിയും വിശകലനം ചെയ്യും. തുടർന്ന് അതിനനുസരിച്ചുള്ള ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകളാണ് നൽകുക. ‘ഡെയ്‍ലി ലിസൺ’ എന്ന് പേരിട്ട പുതിയ പരീക്ഷണം ഒരു വാർത്താ പോഡ്കാസ്റ്റിന് സമാനമാണ്. നിലവിൽ അമേരിക്കയിലാണ് ഈ ഫീച്ചർ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
56

സ്പേഡെക്സ് ദൗത്യം നീളുന്നു; ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കൂട്ടി

4 months ago
0

ബെംഗളൂരു: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യം നീളുന്നു. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് ആണ് നീളുന്നത്. ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്. ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററിൽ നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടി. ഡോക്കിങിന്‍റെ ട്രയൽ നടത്തി നോക്കിയെന്നും വിവരങ്ങള്‍ ഒന്ന് കൂടി പഠിച്ചശേഷം അടുത്ത നീക്കമുണ്ടാകുമെന്നുമാണ് ഇസ്രോ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
56

മനുഷ്യന്റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും; പുതിയ റോബോർട്ട് പുറത്തിറക്കി അമേരിക്കന്‍ കമ്പനി

4 months ago
0

മുഖത്ത് സമ്മിശ്ര വികാരങ്ങള്‍ പ്രകടമാക്കാന്‍ സാധിക്കുന്ന ഹ്യൂമനൈഡ് റോബോട്ടിനെ പുറത്തിറക്കി ടെക് കമ്പനി. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് കൂട്ടായി ഒരു പക്ഷെ, ഗേള്‍ഫ്രണ്ടായി പോലും ഇടപഴകാന്‍ ഈ അക റോബോട്ടിന് കഴിയുമെന്നാണ് ടെക് കമ്പനി പറയുന്നത്. മനുഷ്യന്റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന റോബോട്ട് ഇപ്പോള്‍ വില്‍പ്പനയ്ക്കായി ഒരുങ്ങുകയാണ്. യു.എസ് ആസ്ഥാനമായുള്ള ടെക് കമ്പനിയായ’ HER ‘ പുറത്തിറക്കിയ അക റോബോട്ടിന് ആര്യ (Aria ) എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാസ്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
0 min read
73

ഡേറ്റ ചോർത്തൽ; ഗൂഗിളിനെതിരെ നിയമനടപടിയുമായി സാൻഫ്രാൻസിസ്കോ

4 months ago
0

ഗൂഗിളിനെതിരെ സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിനാണ് നടപടി.ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ഗൂഗിളിന്റെ വാദത്തെ കോടതി തള്ളി. ബ്രൗസിങ് ഹിസ്റ്ററി പോലും അനധികൃതമായി ആക്സസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗിൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഡേറ്റ വാണിജ്യ താൽപര്യത്തിനായി ഉപയോഗിക്കപ്പെടുമെന്നും തങ്ങളുടെ സ്വകാര്യത

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
63

1999 രൂപ മാത്രം; ഗ്യാലക്സി എസ്25 അള്‍ട്ര വേണമെങ്കിൽ വേഗം ബുക്ക് ചെയ്തോളൂ

4 months ago
0

ഡൽഹി: വെറും 1999 രൂപ മുടക്കി സാംസങിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്ഫോണ്‍ ലൈനപ്പായ ഗ്യാലക്സി എസ്25 ഇപ്പോള്‍ ഇന്ത്യയിലും പ്രീ-റിസര്‍വ് ചെയ്യാം. ഇന്ത്യയിലെ സ്റ്റോറുകള്‍ വഴിയാണ് ഫോണുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യേണ്ടത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ജനുവരി 22-ാം തിയതി നടക്കുന്ന ‘ഗ്യാലക്സി അണ്‍പാക്ഡ് 2025’ ഇവന്‍റിലാണ് ഗ്യാലക്സി എസ്25 സിരീസ് സാംസങ് പുറത്തിറക്കുക. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
89

ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടി; സ്‌പേഡെക്‌സ് ദൗത്യം രണ്ടാം തവണയും മാറ്റിവച്ച് ഐഎസ്ആര്‍ഒ

4 months ago
0

ബെംഗളൂരു: ഇന്ത്യന്‍ ചരിത്രത്തിലെ കന്നി ബഹിരാകാശ ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യം രണ്ടാം തവണയും മാറ്റിവച്ചതായി ഐഎസ്ആര്‍ഒ. പുതിയ തീയതി പിന്നീട് അറിയിക്കും. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ഐഎസ്ആര്‍ഒ നല്‍കിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക

Continue Reading