Your Image Description Your Image Description

ളകാപ്പ് ചിത്രങ്ങളും വിഡിയോയുമായി നടൻ കൃഷ്ണകുമാറിന്റെ മകളും വ്ലോഗറുമായ ദിയ കൃഷ്ണ. ദ ഗ്രാന്റ് വളകാപ്പ് എന്ന ക്യാപ്ഷനോടെയായിരുന്നു ദിയ വളകാപ്പിന്റെ വിഡിയോ പങ്കുവെച്ചത്. പച്ചയും ചുവപ്പും നിറത്തിലുള്ള കാഞ്ചീവരം പട്ടണിഞ്ഞാണ് ചടങ്ങിന് ദിയ എത്തിയത്. ദിയയ്ക്കും ഭർത്താവ് അശ്വിനും ആശംസകളറിയിച്ച് നിരവധി പേരെത്തി.

സ്വന്തം ബ്രാൻഡിലെ ആഭരണങ്ങളായിരുന്നു ഇത്തവണ ദിയ അണിഞ്ഞത്. വിവാഹത്തിനും പൂജയ്ക്കുമായി അണിയിച്ചൊരുക്കിയവർ തന്നെയാണ് ഇത്തവണയും ഒരുക്കാനെത്തിയത്. വളകാപ്പ് എന്ന് രണ്ട് ഭാഗങ്ങളിലുമായെഴുതിയ കൂളിംഗ് ഗ്ലാസും വെച്ചായിരുന്നു ദിയയുടെ എൻട്രി. കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായാണ് ദിയ വേദിയിലേക്ക് എത്തിയത്. കുർത്തിയായിരുന്നു അശ്വിന്റെ വേഷം. യാര്, യാരോട് എന്ന ഗാനത്തിനൊപ്പമായാണ് ഇരുവരും പോസ് ചെയ്തത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്.

സന്തോഷത്തോടെ ഇരിക്കൂവെന്നും കുഞ്ഞ് അതിഥിയെത്താൻ ഇനി അധികം നാളുകളില്ലെന്നും ആരാധകർ കുറിച്ചു. വളരെ വേഗം ദിയയുടെ വളകാപ്പ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. കുഞ്ഞ് അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *