Your Image Description Your Image Description

കൊച്ചി: മഹാ കുംഭമേളയുടെ തല്‍സമയ പ്രക്ഷേപണം വി ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. സ്നാനം, പ്രദക്ഷണം, ഗംഗാ ആരതി തുടങ്ങിയവ പ്രയാഗ്രാജില്‍ നിന്ന് വി മൂവീസ് ആന്‍റ് ടിവി ആപ്പിലൂടെയോ വി ആപ്പിലൂടെയോ നേരിട്ടു വീക്ഷിക്കാം.  വി മൂവീസ് ആന്‍റ് ടിവി വഴി ഇവയുടെ ലൈവ് സ്ട്രീമിങിനായി മുന്‍നിര ടെലകോം സേവനദാതാക്കളായ വിയും  ഷീമാരൂവും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.  ജനുവരി 14-ലെ മകര സംക്രാന്തി, ജനുവരി 29-ലെ മൗനി അമാവാസ്യ, ഫെബ്രുവരി 26-ലെ മഹാ ശിവരാത്രി എന്നീ ദിവസങ്ങളിലെ ഷാഹി സ്നാനം വി ഉപഭോക്താക്കള്‍ക്ക് വീക്ഷിക്കാനാവും. ഇതിനു പുറമെ പ്രത്യേകമായ റെക്കോര്‍ഡഡ് ഉള്ളടക്കവും സാംസ്ക്കാരിക പരിപാടികളും ഉണ്ടാകും.

ഉപഭോക്താക്കള്‍ക്ക് അതുല്യമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യാനായി വി ഇന്ത്യയിലൊട്ടാകെ തങ്ങളുടെ 4 ജി ശൃംഖല ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. 46,000 പുതിയ സൈറ്റുകള്‍ കൂട്ടിച്ചേര്‍ക്കുകകയും 58,000-ത്തില്‍ ഏറെ സൈറ്റുകളുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *