Kerala Kerala Mex Kerala mx Tech
1 min read
50

പുതിയ ഫീച്ചറുമായി ചാറ്റ്‌ജിപിടി; ‘ടാസ്‌ക്‌സ്’

4 months ago
0

ഓപ്പൺ എഐ ചാറ്റ്‌ജിപിടിയിൽ ‘ടാസ്‌ക്‌സ് ‘ എന്ന പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ചാറ്റ്‌ജിപിടിയെ ഇനി മുതൽ വ്യക്തിഗത അസിസ്റ്റന്റായി ഉപയോഗിക്കാം. ഇത് വഴി ചാറ്റ്‌ജിപിടിയെ ചില ജോലികൾ പറഞ്ഞേൽപ്പിക്കാൻ സാധിക്കും. അലാറം സെറ്റ് ചെയ്യാനും, നടക്കാനിരിക്കുന്ന മീറ്റിങ് ഓര്‍മിപ്പിക്കാനുമെല്ലാം ഇതുവഴി ചാറ്റ് ജി.പി.ടിയെ ചുമതലപ്പെടുത്താനാവും. സാധാരണ റിമൈന്റര്‍ ആപ്പുകളെ പോലെ ദിവസേന റിമൈന്ററുകള്‍ നല്‍കാന്‍ ചാറ്റ് ജി.പി.ടിയ്ക്ക് സാധിക്കും. റിമൈന്ററുകള്‍ക്ക് പുറമെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനുള്ള നിര്‍ദേശവും നേരത്തെ പറഞ്ഞുവെക്കാം.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
68

ടിക് ടോക്ക് നിരോധന ഭീഷണിയിൽ ; റെഡ് നോട്ട് ലേക്ക് കയറിപ്പറ്റി അമേരിക്കൻ ഉപഭോക്താക്കൾ

4 months ago
0

വാഷിങ്ടൺ: ടിക് ടോക്ക് നിരോധന ഭീഷണിയുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഉപഭോക്താക്കൾ ‘റെഡ് നോട്ട്’ അഥവാ Xiaohongshu എന്ന ചൈനീസ് ആപ്പിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്. ‘ ടിക് ടോക്ക് അഭയാർത്ഥികൾ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉപയോക്താക്കളുടെ നീക്കം ആപ്പിളിന്റെ അമേരിക്കൻ ആപ്പ് സ്റ്റോറിൽ തിങ്കളാഴ്ച ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ‘റെഡ്‌നോട്ടി’നെ മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ ഏഴ് ലക്ഷം പുതിയ ഉപയോക്താക്കൾ ആപ്പിൽ ചേർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
78

ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സിന് മറുപടി; ജെഫ് ബെസോസിന്റെ ‘ന്യൂ ഗ്ലെന്‍’ റോക്കറ്റ് വിക്ഷേപിച്ചു

4 months ago
0

ഫ്ലോറിഡ:അമേരിക്കന്‍ ശതകോടീശ്വരനായ ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ പുനരുപയോഗിക്കാന്‍ കഴിയുന്ന ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ ‘ന്യൂ ഗ്ലെന്‍’ റോക്കറ്റ് വിക്ഷേപിച്ചു. ഇന്ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയര്‍ന്ന ന്യൂ ഗ്ലെന്‍ റോക്കറ്റ് ബ്ലൂ റിങ് പേലോഡ് ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ചു. ഇലോണ്‍ മസ്‌കിന്‍റെ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിനുള്ള മറുപടിയായാണ് ബ്ലൂ ഒറിജിൻ ന്യൂ ഗ്ലെന്‍ റോക്കറ്റ്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
64

സ്ക്രീൻ ടൈം കുറയ്ക്കണോ; പരീക്ഷിക്കാം ആപ്പിൾ പറയുന്ന ഈ മൂന്ന് ട്രിക്കുകൾ

4 months ago
0

പുതുതലമുറ അഭിമുഖീകരിക്കുന്ന സ്ക്രീൻ ടൈം എന്ന വലിയ പ്രശ്നം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് ടിപ്പ്‌സുമായി ആപ്പിള്‍ രംഗത്ത്. അവരുടെ ഏറ്റവും പുതിയ ഐഒഎസ്18നിലാണ് ഇതിന് സഹായിക്കുന്ന ഫീച്ചറുകളുള്ളത്.സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കോളുകള്‍, മെസേജ്, ഇ-മെയില്‍ അടക്കമുള്ള കാര്യങ്ങള്‍ സ്‌ക്രീന്‍ ഉപയോഗം ഉയരാന്‍ കാരണമായിരിക്കുകയാണ്. ഫോണ്‍ ഉപയോഗം കൂടുന്നത് മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടന്ന് പഠനങ്ങള്‍ പറയുന്നു. ഇതിനൊരു പരിഹാരം എന്ന നിലക്കാണ് ആപ്പിളിന്റെ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
0 min read
82

മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് പണി വരുന്നു; മെറ്റയിൽ കൂട്ടപിരിച്ചുവിടൽ

4 months ago
0

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാർക്ക് സക്കർബർഗിൻ്റെ ഇൻ്റേണൽ മെമ്മോ അനുസരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഇത് വാട്ട്സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റക്ക് കീഴിലുള്ള ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിനെയാണ് പിരിച്ചുവിടൽ ബാധിക്കുക. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകൾ പ്രധാന യുഎസ് കോർപ്പറേഷനുകൾക്കിടയിൽ ഒരു സാധാരണ രീതിയാണ്.സമാനമായ രീതിയിൽ മൈക്രോസോഫ്റ്റും കഴിഞ്ഞയാഴ്ച പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. ജനുവരി 20 ന് ഡൊണൾഡ് ട്രംപ് വൈറ്റ്

Continue Reading
Kerala Kerala Mex Kerala mx Tech
0 min read
60

3600 പേരെ പിരിച്ചു വിടാനൊരുങ്ങി സക്കർബർഗ്

4 months ago
0

ജോലിയിൽ മോശം പ്രകടനം നടത്തുന്ന മെറ്റയിലെ ജീവനക്കാർ സൂക്ഷിക്കുക. നിങ്ങളെ സാക്ഷാൽ മാർക്ക് സക്കർബർഗ് നേരിട്ട് നിരീക്ഷിക്കുണ്ട്. പ്രകടനം പിന്നോട്ടായാൽ പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെറ്റ സിഇഓ മാർക്ക് സക്കർബർഗിൻ്റെ ഇൻ്റേണൽ മെമ്മോ അനുസരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഏകദേശം 3600 ജീവനക്കാരെ പിരിച്ചു വിടാനാണ് സാധ്യത. വാട്ട്സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റക്ക് കീഴിലുള്ള ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിനെയാണ്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
75

എഐ കാരക്ടറുകള്‍ നിര്‍മിക്കാം ; പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്

4 months ago
0

എപ്പോഴും പുത്തൻ അപ്ഡേറ്റ് ഉളുമായി ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന വാട്സാപ്പിൽ ഇതാ പുതിയ അപ്ഡേറ്റും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള എഐ കാരക്ടറുകള്‍ നിര്‍മിക്കുന്നതിനായി സൗകര്യമൊരുക്കുകയാണ് കമ്പനി. വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച് വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ വി2.25.1.26 ല്‍ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയ AIs ടാബ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ മെറ്റ എഐ സ്റ്റുഡിയോ ടൂളിന് സമാനമാണിത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
49

ആഗോള ഫോണ്‍ വിപണിയിൽ നേട്ടംകുറിച്ച് സാംസങ്; രണ്ടാമനായി ആപ്പിൾ

4 months ago
0

മുംബൈ: 2024ലും ആഗോള ഫോണ്‍ വിപണിയിൽ ആപ്പിളിനെ പിന്തള്ളി വീണ്ടും രാജാക്കന്‍മാരായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. 19 ശതമാനം മാര്‍ക്കറ്റ് ഷെയറുമായാണ് സാംസങ് ലോകത്ത് ഒന്നാംസ്ഥാനത്ത് എത്തിയത്. 18 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ രണ്ടാമതാണെന്നും കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മുന്‍ വര്‍ഷവുമായി (2023) താരതമ്യം ചെയ്യുമ്പോള്‍ വിപണി വിഹിതത്തില്‍ നേരിയ തളര്‍ച്ച ഇരു കമ്പനികളും അഭിമുഖീകരിച്ചു. 2023ല്‍ സാംസങിന് 20 ഉം, ആപ്പിളിന്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
84

ആഗോള ഫോണ്‍ വിപണിയിലെ രാജാവായി സാംസങ്

4 months ago
0

മുംബൈ: ആപ്പിളിനെ പിന്തള്ളി 2024ലും ആഗോള ഫോണ്‍ വിപണിയിലെ രാജാക്കന്‍മാരായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് മുന്നിൽ. കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിപണിയിലെ മാറ്റം പുറത്തു വന്നത്. 19 ശതമാനം മാര്‍ക്കറ്റ് ഷെയറുമായാണ് സാംസങ് ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തിയത്. 18 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ രണ്ടാമതാണെന്നും റിപ്പോർട്ടിൽ പറയുന്നു. സാംസങിന് ഗ്യാലക്സി എസ്24 സിരീസും എ സിരീസ് ഫോണ്‍ മോഡലുകളും തുണയായി. സാംസങിന്‍റെ ആദ്യ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
84

പെൻസിലിനെക്കാൾ സ്ലിം ബ്യൂട്ടി; ഏറ്റവും സ്ലിമ്മായ ഫോൾഡബിൾ സ്മാർട്ട് ഫോൺ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ

4 months ago
0

ഏറ്റവും സ്ലിമ്മായ ഫോൾഡബിൾ സ്മാർട്ട് ഫോൺ മോഡൽ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് സ്മാർട്ട്‌ ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഓപ്പോ ഫൈൻഡ് എൻ 5 എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ ഫെബ്രുവരിയിൽ ചൈനയിൽ ലോഞ്ചാകുമെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയില്‍ പുറത്തുവന്ന ചിത്രമാണ് സ്മാർട്ട് ഫോണിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഒരു പെൻസിൽ ഉപയോഗിച്ച് പുതിയ ഫോണിന്റെ കട്ടി താരതമ്യം ചെയ്യുന്നതാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. നിലവില്‍ ഹോണര്‍ മാജിക്

Continue Reading