Your Image Description Your Image Description

എപ്പോഴും പുത്തൻ അപ്ഡേറ്റ് ഉളുമായി ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന വാട്സാപ്പിൽ ഇതാ പുതിയ അപ്ഡേറ്റും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള എഐ കാരക്ടറുകള്‍ നിര്‍മിക്കുന്നതിനായി സൗകര്യമൊരുക്കുകയാണ് കമ്പനി.

വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച് വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ വി2.25.1.26 ല്‍ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയ AIs ടാബ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലെ മെറ്റ എഐ സ്റ്റുഡിയോ ടൂളിന് സമാനമാണിത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ചുള്ള എഐ കാരക്ടറുകള്‍ നിര്‍മിക്കാനാവും. ഉദാഹരണത്തിന്, റിലേഷന്‍ ഷിപ്പ് കോച്ച്, പ്രൊഡക്ടിവിറ്റി അസിസ്റ്റന്റ് പോലെ വിവിധ ചാറ്റ്ബോട്ടുകള്‍ നിര്‍മിക്കാനാവും. മെറ്റ എഐയുടെ ചാറ്റ് ബോട്ട് നേരത്തെ തന്നെ വാട്സാപ്പില്‍ ലഭ്യമാണ്. ചാറ്റ് ജിപിടിയും വിവിധ ആവശ്യങ്ങള്‍ക്കുള്ള ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്.

വാട്സാപ്പില്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ചാറ്റ്ബോട്ട് ഒരുക്കാനുള്ള സൗകര്യം ആദ്യമാണ്. നിങ്ങള്‍ നിര്‍മിക്കുന്ന ചാറ്റ്ബോട്ടുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനും മറ്റുള്ളവര്‍ നിര്‍മിക്കുന്ന ഉപകാരപ്രദമായ ചാറ്റ്ബോട്ടുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കും.അതേസമയം കമ്മ്യൂണിറ്റീസ് ടാബിനെ പ്രധാന ചാറ്റ് ടാബിനുള്ളിലേക്കാണ് മാറ്റുക. നിലവില്‍ ഇത് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന സൗകര്യങ്ങളാണ്. ഔദ്യോഗികമായി ഇവ എന്ന് വാട്സാപ്പില്‍ എത്തുമെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *