Your Image Description Your Image Description

മുംബൈ: 2024ലും ആഗോള ഫോണ്‍ വിപണിയിൽ ആപ്പിളിനെ പിന്തള്ളി വീണ്ടും രാജാക്കന്‍മാരായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. 19 ശതമാനം മാര്‍ക്കറ്റ് ഷെയറുമായാണ് സാംസങ് ലോകത്ത് ഒന്നാംസ്ഥാനത്ത് എത്തിയത്. 18 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ രണ്ടാമതാണെന്നും കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം മുന്‍ വര്‍ഷവുമായി (2023) താരതമ്യം ചെയ്യുമ്പോള്‍ വിപണി വിഹിതത്തില്‍ നേരിയ തളര്‍ച്ച ഇരു കമ്പനികളും അഭിമുഖീകരിച്ചു. 2023ല്‍ സാംസങിന് 20 ഉം, ആപ്പിളിന് 19 ഉം ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു. ആകെ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പന ലോകമാകെ നാല് ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷം കൂടിയാണ് 2024. വിപണിയില്‍ സ്‌മാര്‍ട്ട്‌ഫോണുകൾ തിരിച്ചെത്തുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.സാംസങിന് ഗ്യാലക്സി എസ്24 സിരീസും എ സിരീസ് ഫോണ്‍ മോഡലുകളും തുണയായി.

സാംസങിന്‍റെ ആദ്യ എഐ അധിഷ്ഠിത സ്‌മാര്‍ട്ട്‌ഫോണുകളാണ് എസ്24 സിരീസിലുള്ളത്. ഗ്യാലക്സി എസ്24 സിരീസ് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എങ്കിലും ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യാ-പസഫിക് എന്നീ വിപണികളില്‍ ആപ്പിള്‍ 2024ല്‍ വളര്‍ച്ച രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *