യുവജന കുടുംബ സംഗമം സെപ്റ്റംബർ 8 ന്
Kerala Kerala Mex Kerala mx Malappuram
0 min read
52

യുവജന കുടുംബ സംഗമം സെപ്റ്റംബർ 8 ന്

September 7, 2024
0

പടപ്പറമ്പ : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന `യൂത്ത് കഫെ` യുവജന കുടുംബ സംഗമങ്ങളുടെ ഭാഗമായി പടപ്പറമ്പ ഏരിയ കമ്മിറ്റി സെപ്റ്റംബർ 8, ഞായറാഴ്ച പടപ്പറമ്പ മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും. രാവിലെ 09:30ന് ആരംഭിക്കുന്ന സംഗമം ഹമീദ് വാണിയമ്പലം ഉദ്ഘാടനം നിർവഹിക്കും. ബഷീർ ശർഖി, അബ്ബാസ് കൂട്ടിൽ, സലീം മമ്പാട്, സുലൈമാൻ അസ്ഹരി, യുസ്‌ർ മഞ്ചേരി, സനീം കൊളത്തൂർ എന്നിവർ സംസാരിക്കും.

Continue Reading
പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ആർഎസ്എസിന് തീറെഴുതിക്കൊടുത്ത മുഖ്യമന്ത്രി: വെൽഫെയർ പാർട്ടി
Kerala Kerala Mex Kerala mx Malappuram
1 min read
29

പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ആർഎസ്എസിന് തീറെഴുതിക്കൊടുത്ത മുഖ്യമന്ത്രി: വെൽഫെയർ പാർട്ടി

September 7, 2024
0

മലപ്പുറം: RSS- കേരള പോലീസ് – മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനേന പുറത്തുവരുന്നത്. എ.ഡി.ജി.പി അജിത് കുമാർ  ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായി നടത്തിയ കൂടിക്കാഴ്ച്ച മുഖ്യമന്ത്രിക്ക് വേണ്ടി സി.പി.എം അറിവോട് കൂടിയാണെന്ന് വ്യക്തമായിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ എസ്.പി ആയിരുന്ന സമയത്ത് സുജിത് ദാസും ആർ.എസ്. എസ് അജണ്ടകളാണ് നടപ്പാക്കിയതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. മലപ്പുറത്ത് വെൽഫെയർ പാർട്ടി

Continue Reading
നവീകരിച്ച കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം 9 ന്
Kerala Kerala Mex Kerala mx Malappuram
1 min read
31

നവീകരിച്ച കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം 9 ന്

September 7, 2024
0

മലപ്പുറം: കിഫ്ബി ഫണ്ടില്‍ നിന്ന് 80.58 കോടി ചെലവില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായ കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 9 ന് വൈകീട്ട് 5.30 ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എടവണ്ണപ്പാറ അങ്ങാടി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.കെ ബഷീര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മറ്റ്

Continue Reading
വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി : ആരോപണത്തിൽ പരാതി നൽകി താനൂർ ഡിവൈഎസ്പി
Kerala Kerala Mex Kerala mx Malappuram
1 min read
38

വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി : ആരോപണത്തിൽ പരാതി നൽകി താനൂർ ഡിവൈഎസ്പി

September 7, 2024
0

മലപ്പുറം : മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്‌ത സാഹചര്യത്തിൽ അതിൽനിന്നുള്ള പ്രതികാരമാണ് വീട്ടമ്മയെ ലൈoഗികമായി പീഡിപ്പിച്ചെന്ന് ചാനലിൽ വാർത്ത വന്നതെന്ന് ചൂണ്ടിക്കാണിച്ച് അതിൽ അന്വേഷിക്കണ൦ ആവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി വി.വി. ബെന്നി. മലപ്പുറം എസ്പിക്കാണ് ബെന്നി പരാതി നൽകി. തുടർന്ന് ഈ ആരോപണം ആസൂത്രിതമായി നൽകിയതാണെന്നും ക്രിമിനൽ‌ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പറഞ്ഞ് ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും ബെന്നി പരാതി നൽകി . അതേസമയം ഇന്ന് മലപ്പുറം മുൻ

Continue Reading
തദ്ദേശ അദാലത്ത്: മലപ്പുറത്ത് 1236 പരാതികളിൽ അനുകൂല തീർപ്പ്,  പുതിയ പരാതികളിൽ രണ്ടാഴ്ചയ്ക്കകം നടപടി- മന്ത്രി എം.ബി രാജേഷ്
Kerala Kerala Mex Kerala mx Malappuram
0 min read
35

തദ്ദേശ അദാലത്ത്: മലപ്പുറത്ത് 1236 പരാതികളിൽ അനുകൂല തീർപ്പ്,  പുതിയ പരാതികളിൽ രണ്ടാഴ്ചയ്ക്കകം നടപടി- മന്ത്രി എം.ബി രാജേഷ്

September 6, 2024
0

മലപ്പുറം ജില്ലാതല തദ്ദേശ അദാലത്തിൽ ഓൺലൈൻ പോർട്ടൽ മുഖേന ലഭിച്ച 1360 പരാതികളിൽ 1236 എണ്ണത്തിലും അനുകൂലമായ തീർപ്പുണ്ടാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 121 പരാതികൾ നിരസിച്ചതായും മൂന്നെണ്ണം തുടർ പരിശോധനയ്ക്കയച്ചതായും മന്ത്രി പറഞ്ഞു. ഓൺലൈനായി ലഭിച്ച 1357 പരാതികൾ തീർപ്പാക്കിയിട്ടുണ്ട്. പരാതികളിൽ 91 ശതമാനവും അനുകൂലമായാണ് തീർപ്പാക്കിയത്. അദാലത്തിൽ ഇന്ന് നേരിട്ട് വന്ന 370 പരാതികളിൽ തുടർ പരിശോധന നടത്തുമെന്നും രണ്ടാഴ്ചയ്ക്കകം

Continue Reading
കെട്ടിടങ്ങളിലെ എമർജൻസി എക്സിറ്റിലേക്കുള്ള ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററായി ഉയർത്തും, ചട്ട ഭേദഗതിക്ക് നിർദേശം നൽകി മന്ത്രി
Kerala Kerala Mex Kerala mx Malappuram
0 min read
51

കെട്ടിടങ്ങളിലെ എമർജൻസി എക്സിറ്റിലേക്കുള്ള ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററായി ഉയർത്തും, ചട്ട ഭേദഗതിക്ക് നിർദേശം നൽകി മന്ത്രി

September 5, 2024
0

മലപ്പുറം: കെട്ടിടങ്ങളിലെ എമർജൻസി എക്സിറ്റിലേക്കുള്ള ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററാക്കി ഉയർത്തുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതി ആവശ്യമായ ചട്ട ഭേദഗതി കൊണ്ടുവരും. നിലവിൽ കെട്ടിടനിർമ്മാണ ചട്ടം 36(2) പ്രകാരം ഇത് 30 മീറ്ററാണ്. അതേ സമയം നാഷണൽ ബിൽഡിംഗ് കോഡ് (എൻബിസി) ഭേദഗതി പ്രകാരം ഈ ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററായി ഉയർത്തിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് കെട്ടിട നിർമ്മാണ ചട്ടത്തിലും

Continue Reading
മുഹമ്മദ് ഷംലിക്കിന് ധൈര്യമായി സ്കൂളിൽ പോകാം; ഭിന്നശേഷിക്കാരന് സഞ്ചരിക്കാൻ പാലവും വഴിയും ഒരു വർഷത്തിനകം ഒരുക്കിനൽകാൻ മന്ത്രിയുടെ നിർദ്ദേശം
Kerala Kerala Mex Kerala mx Malappuram
0 min read
77

മുഹമ്മദ് ഷംലിക്കിന് ധൈര്യമായി സ്കൂളിൽ പോകാം; ഭിന്നശേഷിക്കാരന് സഞ്ചരിക്കാൻ പാലവും വഴിയും ഒരു വർഷത്തിനകം ഒരുക്കിനൽകാൻ മന്ത്രിയുടെ നിർദ്ദേശം

September 5, 2024
0

മലപ്പുറം: മുഹമ്മദ് ഷംലിക്കിന്റെ ആവശ്യത്തിന് ഉടൻ പരിഹാരം കണ്ട് മന്ത്രി എം ബി രാജേഷ്. 90 ശതമാനം ഭിന്നശേഷിയുള്ള ഷംലിക്ക് പേടി കൂടാതെ സഞ്ചരിക്കാൻ വഴി വേണമെന്ന ആവശ്യവുമായാണ് മന്ത്രിയുടെ മുന്നിലെത്തിയത്. തിരൂരങ്ങാടി നഗരസഭയിലെ പൂനിലത്ത്പാടത്താണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ ഷംലിക്കിന്റെ വീട്. വീടിന് മുന്നിലുള്ള തോടിന് കുറുകെയുള്ള മരപ്പാലത്തിലൂടെ സഞ്ചരിച്ചുവേണം ഷംലിക്കിന് സ്കൂളിലേക്കും ആശുപത്രിയിലേക്കും പോകാൻ. തോടിന് സമീപത്തിലൂടെയും വീതി കുറഞ്ഞ വഴിയാണ് വീട്ടിലേക്കുള്ളത്. നടക്കാൻ കഴിയാത്ത ഷംലിക്കിനെ

Continue Reading
എസ്.പിയുടെ ക്യാമ്പ് ഓഫീസ് കോമ്പൗണ്ടില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവ൦ : വെളിപ്പെടുത്തലുമായി അയല്‍വാസി
Kerala Kerala Mex Kerala mx Malappuram
1 min read
47

എസ്.പിയുടെ ക്യാമ്പ് ഓഫീസ് കോമ്പൗണ്ടില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവ൦ : വെളിപ്പെടുത്തലുമായി അയല്‍വാസി

September 4, 2024
0

മലപ്പുറം: എസ്.പി എസ്. സുജിത്ദാസ് ആയ സമയത്താണ് മുറിച്ചുമാറ്റിയതെന്നും , അതിൽ മരങ്ങള്‍ മുറിച്ചു തരണമെന്ന് അപേക്ഷ ചോദിച്ചുവാങ്ങിയെന്നും അൽവാസിയായ ഫരീദ വെളിപ്പെടുത്തി . കൂടാതെ പോലീസുകാർ യു. അബ്ദുള്‍ കരീം എസ്.പിയായ സമയത്ത് മുറിച്ചതാണ് എന്ന് പറയണമെന്ന് നിർബന്ധിച്ചതായി ഫരീദ പറഞ്ഞു. മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസ് കോമ്പൗണ്ടില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തിലാണ് വെളിപ്പെടുത്തലുമായി അയല്‍വാസി ഫരീദ രംഗത്ത് വന്നത് .

Continue Reading
മലപ്പുറം തദ്ദേശ അദാലത്ത് നാളെ; മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും, ജില്ലയില്‍ 1354 പരാതികള്‍
Kerala Kerala Mex Kerala mx Malappuram
1 min read
43

മലപ്പുറം തദ്ദേശ അദാലത്ത് നാളെ; മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും, ജില്ലയില്‍ 1354 പരാതികള്‍

September 4, 2024
0

മലപ്പുറം: തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന മലപ്പുറം ജില്ലാതല തദ്ദേശ അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ (സെപ്തംബര്‍ 5, വ്യാഴാഴ്ച) രാവിലെ 9 മണി മുതല്‍ മലപ്പുറം മേല്‍മുറിയിലെ മഅദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.

Continue Reading
മലപ്പുറത്ത് വീടിന് തീപിടിച്ചു : അപകടത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു : 3 പേരുടെ നില ഗുരുതരം
Kerala Kerala Mex Kerala mx Malappuram
1 min read
50

മലപ്പുറത്ത് വീടിന് തീപിടിച്ചു : അപകടത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു : 3 പേരുടെ നില ഗുരുതരം

September 4, 2024
0

  മലപ്പുറം: ഇന്ന് പുലർച്ചെ പെരുമ്പടപ്പിൽ പുറങ്ങിൽ പള്ളിപ്പടി തൂക്ക് പാലത്തിന് സമീപമുള്ള വീടിന് തീപിടിച്ചു . വീടിൻ്റെ ഒരു മുറിയിലാണ് തീപിടിച്ചത് . അപകടത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു. അതിൽ മൂന്നുപേരുടെ നില ഗുരുതരമാണ് . ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. അതിൽ മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമായി തുടരുന്നു .  

Continue Reading