Your Image Description Your Image Description

നസ്ലിനെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയുടെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. പഞ്ചാര പഞ്ച് എന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്.

ചിത്രത്തിൽ നസ്ലിന്റെ നായികയായ അനഘ രവിയുടെ ബോക്സിങ് രംഗങ്ങളും അവയുടെ മേക്കിങ് വിഡിയോയുമാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ പത്തിന് വിഷു റിലീസായി തിയറ്ററുകളിലെത്തുന്ന ചിത്രം ആക്ഷൻ കോമഡി സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ബോക്‌സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്‌ചേർസിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

Leave a Reply

Your email address will not be published. Required fields are marked *