Your Image Description Your Image Description

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരുവിന്റെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.  ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഞെട്ടിക്കുന്ന പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തെടുത്തത്. രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം സ്വന്തമാക്കിയ ആര്‍സിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 175 റൺസ് വിജയലക്ഷ്യം അനായാസമായി ചേസ് ചെയ്ത ആര്‍സിബി രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 50 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു. മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ആര്‍സിബി ടീം സന്തുലിതമാണ്. മികച്ച ബൗളിംഗ് ലൈനപ്പാണ് ടീമിന്‍റെ കുതിപ്പിന് കരുത്താകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *