Your Image Description Your Image Description

1940 ന് ശേഷം ഡൽഹിയിൽ കണ്ടിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യപെട്ട ഇന്ത്യന്‍ ഗ്രേ വൂൾഫിനെ കണ്ടെത്തി. 80 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് യമുനാ നദിക്ക് സമീപം പല്ലയില്‍ ഇന്ത്യന്‍ ഗ്രേ വൂൾഫിനെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യൻ ചാരക്കുറുക്കനെ ഡൽഹിയിൽ കണ്ടത്.

ഡൽഹിയിൽ അടുത്തകാലത്തൊന്നും ഈ മൃഗത്തെ കണ്ടെത്തിയതായി രേഖകളില്ല. 1940 ന് ശേഷം ഡൽഹിയിൽ ഇന്ത്യന്‍ ഗ്രേ വൂൾഫിനെ കണ്ടിട്ടില്ലെന്ന് 2014 ലെ ഡൽഹി റിജ്‌റ്റിലെ ഒരു പ്രസിദ്ധീകരണത്തിൽ ഫോറസ്റ്റർ ജി എൻ സിന്ഹ എഴുതിയിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കാഴ്ചയില്‍ ഇത് ഇന്ത്യന്‍ ഗ്രേ വൂൾഫിനെ ഓ‍ർമ്മപ്പെടുത്തുന്നുണ്ടെങ്കിലും പ്രാദേശിക നായകളുമായി ഇണചേര്‍ന്നുണ്ടായ ഇനമാണോയെന്ന് ജനികത പരിശോധന വേണ്ടിവരുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യജീവി ശാസ്ത്രജ്ഞനായ വൈ വി ജ്വാലയുടെ അഭിപ്രായത്തില്‍ ചിത്രത്തിൽ കാണുന്ന മൃഗം കാഴ്ചയില്‍ ഇന്ത്യൻ ഗ്രേ വോൾഫിന്‍റെ സവിശേഷതകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അത് ഇന്ത്യൻ ഗ്രേ വോൾഫ് തന്നെയാണോയെന്ന് പൂര്‍ണ്ണമായും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ഹൈബ്രിഡൈസേഷൻ നടന്നോയെന്ന് കണ്ടെത്തെണമെന്നും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *