Your Image Description Your Image Description

മഹ മോട്ടോര്‍ ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ സന്തോഷം യമഹ സ്‌കൂട്ടറുകളുടേയും മോട്ടോര്‍ സൈക്കിളുകളുടേയും ഉടമകളുമായി പങ്കിടാനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യന്‍ നിര്‍മിത മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും പത്തുവര്‍ഷ വാറണ്ടിയാണ് യമഹ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് സ്റ്റാന്‍ഡേർഡ്‌ വാറണ്ടിയും പിന്നീടുള്ള എട്ടു വര്‍ഷത്തേക്ക് എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയുമാണ് യമഹ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ജിനും ഫ്യുവല്‍ ഇന്‍ക്ഷന്‍ അടക്കമുള്ള ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ക്കുമാണ് വാറണ്ടി ലഭിക്കുക.

നിശ്ചിത സമയത്തേക്ക് പുതിയ ഉപഭോക്താക്കള്‍ക്ക് അധിക ചിലവില്ലാതെയാണ് യമഹ ഈ വാറണ്ടി പ്രോഗ്രാം നല്‍കുക. നിശ്ചിത സമയം കഴിഞ്ഞാലും ഉപഭോക്താക്കള്‍ക്ക് എക്‌സ്റ്റെന്‍ഡഡ് വാറണ്ടി ചെറിയ ചാര്‍ജ് നല്‍കിക്കൊണ്ട് ആസ്വദിക്കാനാവുമെന്നാണ് യമഹ നല്‍കുന്ന സൂചന. അതേസമയം എത്ര തുകയാവും നല്‍കുകയെന്ന് യമഹ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. റേ ZR Fi, ഫാസിനോ 125 Fi, എയറോക്‌സ് 155 വെര്‍ഷന്‍ എസ് എന്നിങ്ങനെയുള്ള സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് ഈ വാറണ്ടി ലഭ്യമാണ്. പത്തുവര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെയാണ് വാറണ്ടി ലഭ്യമാവുക. മോട്ടോര്‍സൈക്കിളുകളില്‍ FZ സീരീസ്, ആര്‍ 15, എംടി-15 എന്നിങ്ങനെയുള്ളവക്ക് വാറണ്ടി ആസ്വദിക്കാനാവും.

മോട്ടോര്‍സൈക്കിളിലേക്ക് വരുമ്പോള്‍ 1.25 ലക്ഷം കിലോമീറ്റര്‍ വരെ വാറണ്ടി ലഭിക്കുകയും ചെയ്യും. വാറണ്ടിയുടെ മറ്റൊരു പ്രധാന സവിശേഷത കൈമാറ്റം ചെയ്യാനാവുമെന്നതാണ്. വാറണ്ടിയുള്ള യമഹ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും കൈമാറ്റം ചെയ്താലും അതിന്റെ വാറണ്ടി നഷ്ടമാവില്ല. പുതിയ ഉടമയുടെ പേരിലേക്ക് വാറണ്ടി കൈമാറ്റം ചെയ്യാനാവും. ഇത് യമഹയുടെ സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും മികച്ച റീസെയില്‍ വാല്യു ഉറപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. അടുത്തിടെയാണ് ചെറിയ മാറ്റങ്ങളോടെ 2025 മോഡല്‍ യമഹ എയറോക്‌സ് പുറത്തിറക്കിയത്. രണ്ട് വകഭേദങ്ങളിലായിരുന്നു എയറോക്‌സിന്റെ വരവ്. സ്റ്റാന്‍ഡേർഡ്‌ മോഡലിന് 1,50,130 രൂപയും എസ് വകഭേദത്തിന് 1,53,430 രൂപയുമാണ് എക്‌സ് ഷോറൂം വില.

155 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 14.75ബിഎച്ച്പി കരുത്തും 13.9 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. സിവിടി ഓട്ടമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ജാപ്പനീസ് കമ്പനിയായ യമഹക്ക് ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ റിവര്‍ ഇന്‍ഡി അടിസ്ഥാനമാക്കി വൈദ്യുത സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ശ്രമം. ആര്‍വൈ01 എന്ന കോഡ് നെയിമാണ് യമഹ ഈ സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തിലേക്കെത്തുന്ന യമഹയുടെ ഇ സ്‌കൂട്ടറിന്റെ എന്‍ജിനീയറിങ്, റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്, പവര്‍ട്രെയിന്‍, ബാറ്ററി ഇന്റഗ്രേഷന്‍, നിര്‍മാണ ചുമുതലകള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ റിവര്‍ ഇന്ത്യക്കാവും

Leave a Reply

Your email address will not be published. Required fields are marked *