
എൻപ്രൗഡ് പദ്ധതിക്ക് ഉള്ളിയേരിയിൽ തുടക്കം
ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയമായ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ ദി റിമൂവൽ ഓഫ് അൺ യൂസ്ഡ് ഡ്രഗ്സ് ) പദ്ധതിക്ക് ഉള്ളിയേരി പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കോഴിക്കോട് കോർപ്പറേഷനിലും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലും ആണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം കോഴിക്കോട് കോർപറേഷനിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചിരുന്നു. ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി

അവയവദാനത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ മാറണം:തിരുവനന്തപുരം ജില്ലാ കളക്ടർ
അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അതിനെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറേണ്ടതാണെന്നും ജില്ലാ കളക്ടർ അനു കുമാരി. കളക്ടറേറ്റിലെ ജീവനക്കാർക്കായി കെ സോട്ടോ നടത്തിയ അവയവദാന ബോധവൽക്കരണ ക്ലാസും രജിസ്ട്രേഷൻ ഡ്രൈവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. രക്തദാനം എത്ര തവണ വേണമെങ്കിലും നടത്താൻ നമ്മൾ തയ്യാറാണ്. പക്ഷേ അവയവദാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുറകിലാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത് മഹത്തായ കാര്യമാണ്. പാവപ്പെട്ടവരെ സഹായിക്കാൻ കഴിയുന്ന വലിയൊരു അവസരമാണ് അവയവദാനത്തിലൂടെ കിട്ടുന്നതെന്നും

പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ ലിഫ്റ്റ് സ്ഥാപിച്ചു
പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ സ്ഥാപിച്ച ലിഫ്റ്റിൻ്റെ ഉദ്ഘാടനവും ഐ സി കോട്ട് ബെഡ്, കാർഡിയാക് ടേബിൾ എന്നിവ കൈമാറുന്ന ചടങ്ങും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ലിഫ്റ്റ് അനുബന്ധ സംവിധാനങ്ങൾക്ക് വേണ്ടി ഏഴ് ലക്ഷം രൂപയും ഐ സി കോട്ട്, കാർഡിയാക് ടേബിൾ എന്നിവക്കുവേണ്ടി അഞ്ചര ലക്ഷം രൂപയുമാണ് ചിലവഴിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ

സിപിഎം നേതാവ് എം.എം. മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എം.എം. മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രണ്ട് ദിവസം കൂടി എം.എം. മണി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗതാഗത നിയന്ത്രണം തുടരും
കൊല്ലം-പരവൂര്‍ തീരദേശപാതയില്‍ മുക്കംപൊഴി ഭാഗത്ത് റോഡ്പണി നടക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗതം നിയന്ത്രണം പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ ഏപ്രില്‍ മാസവും തുടരുമെന്ന് ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഡ്രാഫ്റ്റ്‌സ്മാന്‍ ഒഴിവ് ; ജീവനക്കാരെ നിയമിക്കുന്നു
ആലപ്പുഴ : തോട്ടപ്പള്ളി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ കാര്യാലയത്തിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ ഗ്രേഡ് – 3 (സിവില്‍) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍ ഏഴിന് രാവിലെ 11 മണിക്ക് തോട്ടപ്പള്ളി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അഭിമുഖത്തിനായി എത്തണം.

ഉയർന്ന താപനില; ഖത്തറിൽ ചൂട് മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം
ദോഹ: ഖത്തറിൽ ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഖത്തറില്‍ ചൊവ്വാഴ്ച മുതൽ അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയിരുന്നു. 37 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്. ഏപ്രിൽ 3 ന് അൽ മുഖ്ദാം നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നേരെത്തെ അറിയിച്ചിരുന്നു. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. അതേസമയം ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ

പതിനേഴുകാരിയെ പീഡിപ്പിച്ചു ; രണ്ട് പേർ അറസ്റ്റിൽ
തിരുവല്ല: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ, അഞ്ചുവർഷം മുമ്പ് നടന്ന മറ്റൊരു പീഡന കഥയും പുറത്ത് വരുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ചേർത്തല മരുത്തോർവെട്ടം ഗീതാ കോളനിയിൽ കൃഷ്ണജിത്ത്(20), ചുമത്ര കോട്ടാലി ആറ്റുചിറയിൽ ചന്ദ്രാനന്ദൻ (57) എന്നിവരെ തിരുവല്ല പോലീസാണ് അറസ്റ്റുചെയ്തത്. ഫെബ്രുവരി ഒൻപതിന് രാത്രിയാണ് കൃഷ്ണജിത്ത് പെൺകുട്ടിയെ ചേർത്തലയിലെ

കിടിലൻ ഫീച്ചറുകൾ; 2025ലെ നിരത്ത് പിടിച്ചെടുക്കാൻ വരുന്നു ഫോക്സ്‍വാഗൺ എസ്‍യുവി
2025 ഏപ്രിൽ 14 ന് ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ വിൽപ്പനയ്‌ക്കെത്തും. ടിഗ്വാന്റെ കൂടുതൽ സ്‌പോർട്ടിയും ശക്തവുമായ പതിപ്പാണിത്. കമ്പനി അടുത്തിടെ ഈ വാഹനത്തിന്‍റെ എഞ്ചിൻ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. 2.0 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിക്ക് ലഭിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 204 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. മറ്റ് ഫീച്ചറുകൾ 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ,

വിവാഹവാർഷികാഘോഷത്തിനിടെ ഭർത്താവ് മരിച്ചു
ലക്നോ: 25-ാം വിവാഹവാർഷികാഘോഷത്തിനിടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് ദാരുണ സംഭവം നടന്നത്. പിലിഭിത്ത് ബൈപാസ് റോഡിലെ ഒരു വേദിയിൽ വച്ചാണ് ബിസിനസുകാരനായ വസീം സർവത്തും(50) ഭാര്യ ഫറയും വിവാഹവാർഷികാഘോഷം സംഘടിപ്പിച്ചത്. ചടങ്ങുകൾക്കിടെ നൃത്തം ചെയ്യുകയായിരുന്ന വസീം സർവത്ത് കുഴഞ്ഞുവീഴുകയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു.