Your Image Description Your Image Description

2025 ഏപ്രിൽ 14 ന് ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ വിൽപ്പനയ്‌ക്കെത്തും. ടിഗ്വാന്റെ കൂടുതൽ സ്‌പോർട്ടിയും ശക്തവുമായ പതിപ്പാണിത്. കമ്പനി അടുത്തിടെ ഈ വാഹനത്തിന്‍റെ എഞ്ചിൻ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. 2.0 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിക്ക് ലഭിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 204 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു.

മറ്റ് ഫീച്ചറുകൾ

12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 3-സോൺ ഓട്ടോ എസി, 30-കളർ ആംബിയന്റ് ലൈറ്റിംഗ്, മസാജ് ഫംഗ്ഷനും ലംബർ സപ്പോർട്ടും ഉള്ള സ്‌പോർട്‌സ് സീറ്റുകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ടിഗ്വാൻ ആർ-ലൈനിൽ എത്തുക.

കളർ ഓപ്ഷനുകൾ

ഓയിസ്റ്റർ സിൽവർ മെറ്റാലിക്, സിപ്രെസിനോ ഗ്രീൻ മെറ്റാലിക്, നൈറ്റ്ഷെയ്ഡ് ബ്ലൂ മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, പെർസിമോൺ റെഡ് മെറ്റാലിക്, ഒറിക്സ് വൈറ്റ് മദർ ഓഫ് പേൾ ഇഫക്റ്റ് എന്നീ ആറ് നിറങ്ങളിൽ പുതിയ ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ ലഭ്യമാകും.

പ്രതീക്ഷിക്കുന്ന വില

ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ-ലൈൻ 2025 ഏപ്രിൽ 14 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും, അതിന്റെ വില 55 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഫോക്‌സ്‌വാഗൺ എസ്‌യുവിയുടെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *