Your Image Description Your Image Description

ദോഹ: ഖത്തറിൽ ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഖത്തറില്‍ ചൊവ്വാഴ്ച മുതൽ അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയിരുന്നു. 37 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്. ഏപ്രിൽ 3 ന് അൽ മുഖ്ദാം നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നേരെത്തെ അറിയിച്ചിരുന്നു. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത.

അതേസമയം ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *