Your Image Description Your Image Description

കോഴിക്കോട് : മണിയൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ചെരണ്ടത്തൂര്‍ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പദ്ധതിക്ക് സൗജന്യമായി ഭൂമി വിട്ടു നല്‍കിയ കെ സി അബ്ദുല്‍ കരിം, സുനില്‍കുമാര്‍ തുഷാര, വിനോദ് ശ്രീമംഗലം എന്നിവരെ ചടങ്ങില്‍ എം എല്‍ എ ആദരിച്ചു.

മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി റീന, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ പുല്ലരൂല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജയപ്രഭ, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ശരിധരന്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ശശിധരന്‍, വാര്‍ഡ് മെമ്പര്‍ പി എം അഷറഫ്, സി പി വിശ്വനാഥന്‍ മാസ്റ്റര്‍, ആര്‍ സുഭാഷ്, വാര്‍ഡ് മെമ്പര്‍ ഷൈന കരിയാട്ടില്‍, പി ഷിരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

മണിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തായി കുറ്റ്യാടി പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഫാം ടൂറിസം നടപ്പിലാക്കുന്നത്. ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തി പ്രകൃതിക്കും നെല്‍കൃഷിക്കും ദോഷം ചെയ്യാത്ത രീതിയിലാണ് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുക.

ചെരണ്ടത്തൂര്‍ ചിറയിലെ പ്രധാന നടുത്തോടിലെ വരമ്പുകള്‍ കയര്‍ ഭൂവ വസ്ത്രം ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കുക, നടുതോട്ടിലൂടെ യാത്രക്കായി പെഡല്‍ ബോട്ടുകള്‍, അലങ്കാരവിളക്കുകള്‍, സെല്‍ഫി പോയിറന്റ്, ഏറുമാടം, വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ ഹട്ടുകള്‍ എന്നിവയാണ് ഫാം ടൂറിസത്തിന്റെ ഭാഗമായി സജ്ജീകരിക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മ്മാണ കരാര്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *